ഫ്രഞ്ച് ലീഗ് റദ്ദാക്കല്‍; ലിയോണിനും പി.എസ്.ജിക്കും പുതിയ പ്രതിസന്ധി
പാരിസ്: കൊവിഡ് 19 നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗായ ലീഗ്-1 റദ്ദാക്കിയത് ഫ്രാന്‍സില്‍ നിന്നുള്ള ചാംപ്യന്‍സ് ലീഗ് ടീമുകള്‍ക്ക് തിരിച്ചടിയാകും. ഫ്രാന്‍സില്‍നിന്ന് നിലവില്‍ ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്ന ലിയോണ്‍, പി.എസ്.ജി ടീമുകള്‍ക്കാണ് ഇത് തിരിച്ചടിയാവുക. ഓഗസ്റ്റ് വരെ ഫ്രാന്‍സില്‍ ഒരു കായിക മത്സരവും നടത്തരുതെന്ന ഫ്രഞ്ച് പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഫ്രഞ്ച് ലീഗ് ഉപേക്ഷിക്കാന്‍ ധാരണയായത്.
ഫ്രാന്‍സില്‍ നിന്നുള്ള ചാംപ്യന്‍സ് ലീഗ് ടീമുകള്‍ ആശങ്കയിലാണ് ഇപ്പോള്‍. സെപ്റ്റംബര്‍ വരെ ഫ്രാന്‍സില്‍ ഒരു കായിക മത്സരവും അനുവദിക്കില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതോടെ പി.എസ്.ജി, ലിയോണ്‍ ടീമുകള്‍ക്ക് ഫ്രാന്‍സില്‍ ഹോം മത്സരങ്ങള്‍ കളിക്കാന്‍ അനുമതി ലഭിക്കില്ലെന്ന് ഉറപ്പായി. ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ പുറത്തുള്ള രാജ്യത്ത് കളിക്കാന്‍ തയാറാണെന്ന് പി.എസ്.ജി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മറ്റൊരു രാജ്യത്ത് മത്സരം നടത്തുകയാണെങ്കില്‍ സ്റ്റേഡിയം കണ്ടെത്തല്‍, താരങ്ങള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കല്‍ എന്നിവ വലിയ വെല്ലുവിളിയാകും. കഴിഞ്ഞ ദിവസം ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ മറ്റെവിടെയെങ്കിലും കളിക്കാന്‍ തയാറാണെന്ന് പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ കെലൈഫിയാണ് വ്യക്തമാക്കിയത്.
ഫ്രഞ്ച് സര്‍ക്കാരിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും അതേസമയം യുവേഫയുമായുള്ള കരാര്‍ പ്രകാരം ചാംപ്യന്‍സ് ലീഗില്‍ പി.എസ്.ജി കളിക്കാന്‍ തയാറാണെന്നും നാസര്‍ അല്‍ കെലൈഫി പറഞ്ഞു. ഫ്രാന്‍സില്‍ ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിദേശത്ത് കളിക്കാനും താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും ആരോഗ്യസുരക്ഷ ഒരുക്കാനും പി.എസ്.ജി തയാറാണെന്നും കെലൈഫി പറഞ്ഞു.
അതേസമയം, ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ തോല്‍പ്പിച്ച് പി.എസ്.ജി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ യുവന്റസുമായിട്ടാണ് ഫ്രാന്‍സിലെ മറ്റൊരു ടീമായ ലിയോണിന്റെ മത്സരം. ഈ മത്സരം ഇറ്റലിയിലെ ടൂറിനിലാണ് നടക്കുക.
യൂറോപ്യന്‍ ലീഗുകള്‍
പുനരാരംഭിക്കാന്‍ രൂപരേഖ ആവശ്യപ്പെട്ട് യുവേഫ
യൂറോപ്പില്‍ ലീഗുകള്‍ പുനരാരംഭിക്കാനുള്ള പദ്ധതിയുടെ രൂപരേഖ ആവശ്യപ്പെട്ട് യുവേഫ. മെയ് 25ന് മുന്‍പ് ലീഗ് പൂര്‍ത്തിയാക്കാനുള്ള രൂപരേഖ യുവേഫക്ക് സമര്‍പ്പിക്കാനാണ് അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് യുവേഫയുടെ 55 അംഗ രാജ്യങ്ങള്‍ക്കും നല്‍കിയിട്ടുണ്ട@്.
ഇതുപ്രകാരം മെയ് 25ന് ഓരോ അംഗങ്ങളും അവരുടെ രാജ്യത്ത് ലീഗ് പുനരാരംഭിക്കേ@ണ്ട തിയതിയും ലീഗിന്റെ പുതിയ ഘടനയും യുവേഫയെ അറിയിക്കണം. കൂടാതെ നേരത്തെ ലീഗ് അവസാനിച്ചതായി പ്രഖ്യാപിച്ച ഡച്ച് ഫുട്‌ബോള്‍ അസോസിയേഷനോട് വിശദീകരണവും യുവേഫ ചോദിച്ചിട്ടു@ണ്ട്.
കഴിഞ്ഞ ദിവസം ഫ്രാന്‍സും ലീഗ് അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിരുന്നു. ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷനോടും ഭാവി കാര്യത്തെ കുറിച്ചുള്ള വിവരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലീഗ് റദ്ദാക്കിയ രാജ്യങ്ങളിലെ ചാംപ്യന്‍സ് ലീഗ് യോഗ്യത യുവേഫ യോഗം ചേര്‍ന്നതിനു ശേഷം മാത്രമായിരിക്കും തീരുമാനിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."