HOME
DETAILS

കേള്‍ക്കണം ഒരു മുളകിന്റെ വിജയ കഥ

  
backup
March 01 2019 | 06:03 AM

mulakinte-katha701073-2


മലേഷ്യയില്‍നിന്ന് വിരുന്നു വന്നതാണ്. തിരികെപ്പോകാനായിരുന്നില്ല ആ വരവ്. ഇവിടെ സ്ഥിരതാമസമാക്കാനായിരുന്നു. അങ്ങനെ ഇവിടെയെത്തി. ഇവിടെ സ്ഥിര പൊറുതിയും തുടങ്ങി. അന്നു തൊട്ട് അവന്‍ ഒരു ഗ്രാമത്തിന്റെ മുഖശ്രീയായി, ഒരു ജില്ലയുടെ ഇഷ്ട വിഭവവുമായി. ഇന്ന് മറ്റു ദേശങ്ങളുടെയും രുചിക്കൂട്ടില്‍ പ്രിയങ്കരനാണ്. പറഞ്ഞു വരുന്നത് ഒരു മുളകിന്റെ കഥയാണ്. ആ മുളകു കടന്നു വന്ന് ഇവിടെ സ്ഥിര പ്രതിഷ്ഠ നേടിയതിന്റെയും.
മലപ്പുറം ജില്ലയിലെ എടയൂര്‍ ഗ്രാമത്തിനാണ് ആ മുളകു കൃഷിയുടെ വിജയ കഥ പറയാനുള്ളത്.


മലേഷ്യയില്‍ നിന്നു നാട്ടിലേക്കു മടങ്ങുമ്പോള്‍ അയാളുടെ കൈവശം ഉണ്ടായിരുന്നതില്‍ പ്രധാനമെന്ന് അയാള്‍ക്ക് തോന്നിയത് കുറച്ച് മുളകായിരുന്നു. എല്ലാവരും അയാളെ കളിയാക്കിയപ്പോള്‍ അയാള്‍ അതിന്റെ വിപണന സാധ്യതയെക്കുറിച്ചാണ് ആലോചിച്ചത്. ആ ലക്ഷ്യത്തിലേക്കുള്ള വിത്താണ് വിതച്ചത്.
ആ കൃഷിയാണ് പിന്നീട് മലായി മുളകെന്ന എടയൂര്‍ മുളക് കൃഷിയായി വികസിച്ചത്. മലപ്പുറം ജില്ലയിലെ എടയൂര്‍ പഞ്ചായത്തിലാണ് ഇത് ഏറ്റവും കൂടുതല്‍ എന്നതുകൊണ്ടുതന്നെ എടയൂര്‍മുളകെന്നാണ് വിളിപ്പേര്. പണ്ട് മുളക് എണ്ണിയായിരുന്നു വില്പനനടത്തിയിരുന്നതെത്ര. അത്രയും മൂല്യമായിരുന്നു മുളകിന്. എരിവു കുറവും പോഷകഗുണം കൂടുതലുമുള്ളതാണ് എടയൂര്‍ മുളക്. അതാണ് അതിന്റെ പ്രത്യേകതയും. കൊണ്ടാട്ടം ഉണ്ടാക്കാന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട് എടയൂര്‍ മുളക്.. ഇതിന് വിളവിന്റെ തുടക്കത്തില്‍ എരിവ് കുറവും വലിപ്പം കൂടുതലും ആയിരിക്കും. വിളവെടുപ്പിന്റെ അവസാനമാകുമ്പോഴേക്കും വലിപ്പം കുറഞ്ഞ് എരിവ് കൂടുന്നു. കിലോയ്ക്ക് 250 രൂപവരെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. മുളക് കൃഷി ചെയ്ത് മാത്രം ഒട്ടേറെ കൃഷിഭൂമി വാങ്ങിക്കൂട്ടിയ അനവധിപ്പേരുണ്ടിവിടെ.

പാടാണ് വിത്തു മുളപ്പിക്കാന്‍

വിത്ത് മുളപ്പിച്ചെടുക്കാനാണ് പാട് കാരണം കൃത്യമായ നനയും ഊഷ്മാവും നിലനിര്‍ത്തിയാല്‍ മാത്രമേ വിത്ത് ശരിയായി മുളച്ച് പൊന്തൂ. വിത്ത് നിലത്ത് പാകുന്നതിന് മുമ്പ് ഒരു കോട്ടണ്‍ തുണിയില്‍ കെട്ടി രാവിലെയും വൈകിട്ടും നനച്ചുവെക്കണം. ചൂട് കൂടുതലാണെങ്കില്‍ വിത്ത് രണ്ടുനേരവും നനച്ചുവെക്കാം. ഒരാഴ്ച ഇങ്ങനെ നനച്ച് വെച്ചാല്‍ വിത്ത് മുളച്ചുവരും 810 ദിവസമാകുേേമ്പാഴേക്കും അത് നിലത്ത് വിതയ്ക്കാന്‍ പാകമാവും.

പത്തുദിവസം പ്രായമായാല്‍ മാറ്റിനടാം

നെല്ലിമരത്തിന്റെ ഇലകൊണ്ട് വിത്തുകള്‍ മുളയ്ക്കാന്‍ പുതയിടുന്ന പതിവുണ്ടായിരുന്നു. വിത്തുകള്‍ മണ്ണില്‍ നിന്ന് പൊങ്ങിപ്പോരാതിരിക്കാനാണ് ചെറിയ ഇലകള്‍കൊണ്ട് പുതയിടുന്നത്. വിത്തുകള്‍ പാകിയ നഴ്‌സറിക്ക് ചുറ്റും ജീവികള്‍ കടന്നു കയറാത്തരീതിയില്‍ മറയ്ക്കണം. മുളപ്പിച്ചെടുത്തതൈകള്‍ പത്തുദിവസം പ്രായമായാല്‍ കിളച്ച് അടിവളം ചേര്‍ത്തൊരുക്കി മാറ്റിനടാനാവും.

നിലമൊരുക്കല്‍

നല്ലജൈവ പുഷ്ടിയുള്ളമണ്ണാണ് മുളക് കൃഷിക്ക് വേണ്ടത്. കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് 1500 മീറ്റര്‍വരെ ഇത് കൃഷിചെയ്യാം നടുന്ന മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതും നല്ലവായു സഞ്ചാരം നിലനില്‍ക്കുതുമായിരിക്കാനും ശ്രദ്ധിക്കണം. മണ്ണിന്റെ അമ്ലക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാല്‍ മികച്ചതാകും. അമ്ലഗുണം കൂടിയമണ്ണില്‍ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം ഉഴുത് മറിക്കണം.

അതിനുശേഷം അതില്‍ സെന്റൊന്നിന് 3040 കിലോ തോതില്‍ കാലിവളമോ കംപോസ്‌റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം . അങ്ങനെ വളം ചേര്‍ത്ത് നിരപ്പാക്കിയ നിലത്ത് ഒരടിയുയരത്തില്‍ തടം കോരിയെടുക്കാം. നീളത്തിലോ കുറുകെയോ ചാലെടുത്താണ് മുളപ്പിച്ച തൈകള്‍ നടേണ്ടത്. തൈകള്‍ തമ്മില്‍ കുറഞ്ഞത് 25 സെ.മീ. അകലം പാലിക്കണം. ഇടവപ്പാതിയില്‍ മഴയെ ആശ്രയിച്ചാണ് കൃഷി. മേട മാസത്തിലെ ആദ്യവാരങ്ങളിലാണ് തൈകള്‍ നടാറ്. വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ ചാറല്‍ മഴ നല്ലതാണ്. വരിയും നിരയുമായാണ് തടങ്ങളെടുക്കേണ്ടത്. തടങ്ങള്‍ തമ്മില്‍ കുറഞ്ഞത് കാല്‍മീറ്റര്‍ അകലവും തടത്തിന്റെ ഉയര്‍ച്ച കുറഞ്ഞത് കാല്‍ മീറ്ററെങ്കിലും ഉണ്ടായിരിക്കണം. ചരിഞ്ഞസ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നതെങ്കില്‍ 30 സെമീ അകലത്തില്‍ തടമെടുക്കാം. ഇവിടങ്ങളില്‍ താഴ്ചയുമുള്ള തടങ്ങളെടുത്താകണം നടുന്നത്. ഒരു ഹെക്ടറില്‍ കുറഞ്ഞത് ആയിരം ചെടികള്‍ നടാം. ഒരു ഹെക്ടറില്‍ നിന്ന് 20 ടണ്‍വരെ ഉത്പാദനം ലഭിക്കും.


പയറും വെണ്ടയും കൂര്‍ക്കയുമാണ് കര്‍ഷകര്‍ മുളകിനൊപ്പം നടുന്നത് മുളകിന്റെ വളത്തിലും കൃഷിപ്പണിയിലും ഇത് വിളയുമെന്നതിനാല്‍ ഇരട്ടിലാഭം ഉറപ്പ്.
കീടവും രോഗവും സാധാരണ മുളകുചെടികള്‍ക്കുണ്ടാകുന്ന എല്ലാരോഗങ്ങളും ബാധിച്ചുകാണുന്നുണ്ടെങ്കിലും കീടപ്രതിരോധശേഷി കൂടുതലാണ്. സ്യൂഡോമോണസ് 2 ഗ്രാം ഒരു ലിറ്റര്‍വെള്ളത്തില്‍ എന്നതോതില്‍ തളിച്ചാല്‍ ഇലകരിച്ചില്‍ നിയന്ത്രിക്കാം. മണ്ഡരികള്‍, ഇലപ്പേന്‍, ത്രിപ്‌സ് എന്നിവ നിയന്ത്രിക്കാന്‍ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതമോ ഗോമൂത്രം കാന്താരി മിശ്രിതമോ തളിച്ചുകൊടുത്താല്‍ മതിയാകും.

കടപ്പാട് : പ്രമോദ്കുമാര്‍ വി.സി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago