HOME
DETAILS
MAL
കുവൈത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നു
backup
April 30 2020 | 17:04 PM
കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 284 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4024 ആയി. ഇന്ന് മരിച്ച 2 പേരുള്‍പ്പെടെ രാജ്യത്തെ മരണസംഖ്യ 26 ആയതായി ഡോ.അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
അതേസമയം 66 പേര്‍ക്ക് ഇന്ന് രോഗം ഭേതമായി. ഇതോടെ രാജ്യത്ത് രോഗവിമുക്തരായവരുടെ എണ്ണം 1539 ആയി. നിലവില്‍ 2459 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 66 പേര്‍ തീവ്ര-പരിചരണ വിഭാഗത്തിലാണ്. 33 പേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ന് മരിച്ച രണ്ട് പേരും മലയാളികളാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."