വായനാ ദിനവും മാസാചരണവും ദേശീയ തലത്തിലേക്ക് ജില്ലയില്‍ ഒരു മാസക്കാലം വിപുലമായ പരിപാടികള്‍
കടുത്തുരുത്തി:പി എന്‍ പണിക്കര്‍ സ്മൃതിദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നു. കഴിഞ്ഞ 22 വര്‍ഷമായി കേരളത്തില്‍ മാത്രം ആചരിച്ചിരുന്ന വായനാ ദിനവും വായനാ മാസാചരണവും ഈ വര്‍ഷം മുതല്‍ ദേശീയതലത്തില്‍ ആചരിക്കുന്നു .
രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും പരിപാടി നടത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദേശീയ വായനാ മിഷന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വായനാ മാസാചരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ , മണിപ്പുഴ ബെല്‍ മൗണ്ട് സീനിയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വച്ച് നിര്‍വ്വഹിക്കും. സമ്മേളനത്തില്‍ വച്ച് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഡി വിശ്വംഭരന്‍ നായരെ ഗുരുശ്രേഷ്ഠ ബഹുമതി നല്‍കി ആദരിക്കുന്നു.
വിശിഷ്ട വ്യക്തികള്‍ യോഗത്തില്‍ പങ്കെടുക്കുന്നു.ഉച്ചകഴിഞ്ഞ് 2 മണിക്ക് വൈക്കം ശ്രീ മഹാദേവ കോളേജില്‍ ചേരുന്ന ജില്ലാതല പ്രതിഭാ പുരസ്‌കാര ചടങ്ങിന്റെ ഉദ്ഘാനം പ്രമുഖ നാടകാചാര്യന്‍ ജോണ്‍ ടി വേക്കന്‍ ഉദ്ഘാടനം ചെയ്യും .എഴുത്തിന്റെയും വായനയുടെയും ലോകത്തെ വേറിട്ട വ്യക്തിത്വം സുഭാഷ് ചേര്‍ത്തലക്ക് കവി ശ്രേഷ്ഠ പുരസ്‌ക്കാരം സമര്‍പ്പിക്കും .പി ജി എം നായര്‍ അധ്യക്ഷനാകും .ടി ആര്‍ എസ് മേനോന്‍ പുരസ്‌ക്കാര സമര്‍പ്പണവും അനുസ്മരണവും നിര്‍വ്വഹിക്കും .മോഹന്‍ദാസ് വെച്ചൂര്‍ ,ബി മായ ,പ്രൊഫ: ലീനാ നായര്‍ ,ഹരി വര്‍മ്മ ,കലേഷ് പി എന്‍ ,ബിച്ചു എസ് നായര്‍ ,ഹരികുമാര്‍ ,ശോണിമ തുടങ്ങിയവര്‍ പ്രസംഗിക്കും.
ജില്ലയില്‍ ഒരു മാസക്കാലം വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളതായി പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ജി എം നായര്‍ കാരിക്കോട് പറഞ്ഞു. വായനാ മത്സരം ,പ്രബന്ധ മത്സരം ,സാഹിത്യ നിരൂപണം , ചിത്രരചന ,ചര്‍ച്ചകള്‍ ,സിംപോസിയം തുടങ്ങി നിരവധി പരിപാടികള്‍ ജില്ലയിലുടനീളം സംഘടിപ്പിച്ചിട്ടുണ്ട്. ജുലൈ 7 ന് ജില്ലാതല വായനക്വിസ്സ് നടക്കും. വിദ്യാലയങ്ങള്‍, ലൈബ്രറികള്‍ ,തൊഴില്‍ ശാലകള്‍ ,സര്‍ക്കാര്‍ - സ്വകാര്യ ഓഫീസുകള്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായിട്ടാണ് മാസാചരണത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
ദേശീയ വായനാ മിഷന്‍ ,പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവക്ക് പുറമേ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ,ലൈബ്രറി കൗണ്‍സില്‍ ,ജില്ലാ ഭരണകൂടം ,സാക്ഷരതാ മിഷന്‍ ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തിലും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."