HOME
DETAILS
MAL
പ്രകൃതി ദുരന്തം: സിവില്‍ വോളണ്ടിയര്‍ സേന രൂപീകരിക്കും
backup
June 18 2018 | 18:06 PM
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്ഷക്കെടുതിക്കിരയായവര്ക്കുള്ള നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. മുമ്പ് ദുരന്തങ്ങള്‍ ഉണ്ടായ ഘട്ടങ്ങളില്‍ നഷ്ടപരിഹാര തുക യഥാസമയം വിതരണം ചെയ്യാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ നേരിടുന്നതിന് നാട്ടുകാരുടെ സിവില്‍ വോളണ്ടിയര്‍ സേന രൂപീകരിക്കും. ഇവര്‍ക്ക് ഫയര്‍ഫോഴ്സ്് പരിശീലനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."