'തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം അട്ടിമറിക്കരുത് '
മലപ്പുറം: മദ്യശാലകള്‍ വേണ്ടെന്നുവയ്ക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്കുണ്ടായിരുന്ന അധികാരം അട്ടിമറിക്കാനുള്ള ഓര്‍ഡിനന്‍സ് നീക്കം ഉപേക്ഷിക്കണമെന്നു കേരളാ മദ്യ നിരോധന സമിതി. അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ മലപ്പുറത്തു സത്യഗ്രഹം തുടങ്ങുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഡി.ആന്‍ഡ്.ഒ ലൈസന്‍സ് അട്ടിമറി ശ്രമം മുന്‍പു തടഞ്ഞത് ചങ്ങരംകുളം പൗരസമിതിയുടെ ഭീമ ഹരജിയിലൂടെയാണ്.
953 ദിവസം മലപ്പുറത്തും 117 ദിവസം സെക്രട്ടേറിയറ്റ് നടയിലും മദ്യ നിരോധന സമിതി നടത്തിയ സമരത്തെ തുടര്‍ന്ന് 2012 നവംബര്‍ 25ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മദ്യഷോപ്പിനു മേലുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിച്ചതെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, ഖദീജ നര്‍ഗീസ്, അഡ്വ. സുജാത വര്‍മ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."