HOME
DETAILS
MAL
ഡീസല്‍ വിവാദം: ഓഡി സി.ഇ.ഒ അറസ്റ്റില്‍
backup
June 18 2018 | 19:06 PM
ബെര്‍ലിന്‍: ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഓഡിയുടെ സി.ഇ.ഒ അറസ്റ്റില്‍. ഡീസല്‍ വിവാദത്തെ തുടര്‍ന്നു നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് 55കാരനായ റൂപര്‍ട്ട് സ്റ്റാഡ്ലറെ പൊലിസ് കസ്റ്റഡിയിലെടുത്തത്. സംഭവം ഓഡി ഉടമകളായ ഫോക്സ്വാഗണ് വക്താവ് സ്ഥിരീകരിച്ചു.
കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് സ്റ്റാഡ്ലര്ക്കെതിരായ ആരോപണം. 2015 സെപ്റ്റംബറിലാണ് കേസിനാസ്പദമായ വിവാദങ്ങള്‍ക്കു തുടക്കം. വാതകപരിശോധനയെ കബളിപ്പിക്കുന്ന തരത്തിലുള്ള ഉപകരണങ്ങള്‍ കാറില്‍ ഘടിപ്പിച്ചെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് മ്യൂണിച്ച് പൊലിസ് അന്വേഷണമാരംഭിച്ചത്. ആദ്യം ഫോക്സ്വാഗണ് കാറുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പിന്നീട് ഓഡി കാറുകളിലും ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചതായി സ്ഥിരീകരിക്കുകയുണ്ടായി. 60,000ത്തോളം ഡീസല്‍ കാറുകളില്‍ ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചതായി കഴിഞ്ഞമാസം കമ്പനി സമ്മതിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."