HOME
DETAILS

വിടപറഞ്ഞത് പ്രവാസ മണ്ണിനെ സജീവമാക്കിയ കര്‍മയോഗി

  
backup
May 01 2020 | 02:05 AM

%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%a8

 


തൃശൂര്‍: അബൂദാബിയുടെ സാമൂഹികസാംസ്‌കാരിക മതവിദ്യാഭ്യാസ മേഖലകള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നാമമായിരുന്നു വിടപറഞ്ഞ പി.കെ അബ്ദുല്‍ കരീം ഹാജി തിരുവത്രയുടേത്. ബഹുമുഖമായ നിരവധി പ്രവര്‍ത്തനങ്ങളിലൂടെയാണ് അഞ്ചു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തെ കരീം ഹാജി സജീവമാക്കിയത്. ആത്മാര്‍ഥതയുടെയും ദൈവഭക്തിയുടെയും പ്രകടമായ ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ കാല്‍വയ്പ്പുകള്‍. അബൂദാബിയിലെ മുസ്‌ലിം കൂട്ടായ്മകളുടെയെല്ലാം അമരത്ത് അദ്ദേഹം ഉണ്ടായിരുന്നു. ഒട്ടനവധി ദീനി സാമൂഹ്യ സേവനങ്ങളുടെ അമരക്കാരനായി ഇരിക്കാനും നിഷ്‌കളങ്ക സേവനം അര്‍പ്പിക്കാനും അദ്ദേഹത്തിനായി.
സമസ്ത പ്രസിഡന്റുമാരായിരുന്ന കെ.കെ അബൂബകര്‍ ഹസ്‌റത്ത്, സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഐദറൂസി അല്‍ അസ്ഹരി തുടങ്ങിയ മഹാന്മാരോടോപ്പം സമസ്ത സ്ഥാപനങ്ങളും കൂട്ടായ്മകളും കെട്ടിപ്പടുക്കുന്നതിന് അഹോരാത്രം അദ്ദേഹം പരിശ്രമിച്ചു.
കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ ആസ്ഥാനം യാഥാര്‍ഥ്യമാക്കാന്‍ ആദ്യശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, സെയ്തു മുഹമ്മദ് ഹാജി കൈപമംഗലം എന്നിവര്‍ക്കൊപ്പം അഹോരാത്രം പ്രയത്‌നിക്കാന്‍ അബൂദാബിയില്‍ അദ്ദേഹം സജീവമായിരുന്നു. 50 വര്‍ഷം മുന്‍പ് ഡ്രൈവറായി പ്രവാസ ജീവിതം ആരംഭിച്ച കരീം ഹാജി പിന്നീട് സ്വന്തമായ ബിസിനസിലേക്ക് തിരിയുകയായിരുന്നു.
ഒട്ടേറെ പേരുടെ ജീവിതത്തില്‍ കരീം ഹാജിയുടെ പ്രവര്‍ത്തനങ്ങള്‍ കാരുണ്യപ്പെയ്ത്തായിട്ടുണ്ട്. പ്രവാസ ജീവിതത്തില്‍ വീണു കിട്ടുന്ന ഇടവേളകളില്‍ നാട്ടിലെത്തിയാലും വെറുതെ ഇരിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും മറ്റനേകം കാരുണ്യ കൂട്ടായ്മയുടെയും മുന്നില്‍ നിന്ന് കൊണ്ട് അദ്ദേഹം പ്രവര്‍ത്തിച്ചു. അല്‍ റഹ്മാ ചാരിറ്റബിള്‍ ട്രസ്റ്റ് മുഖ്യരക്ഷാധികാരി, വെല്‍ഫെയര്‍ അസോസിയേഷന്‍ സ്ഥാപകന്‍, സമര്‍ഖന്ദ് ട്രസ്റ്റി, വാദിനൂര്‍ രക്ഷാധികാരി എന്നീ നിലയില്‍ നാട്ടിലും അദ്ദേഹം സജീവമായി ഇടപെട്ടുകൊണ്ടിരുന്നു.
ഒരു പ്രയാസം ശ്രദ്ധയില്‍പ്പെട്ടാല്‍ പിന്നെ അതു പരിഹരിക്കാതെ അദ്ദേഹത്തിന് വിശ്രമം ഉണ്ടായിരുന്നില്ല. സാമൂഹിക സാംസ്‌കാരിക ബിസിനസ് മേഖലകളിലെ ഒട്ടനവധി തര്‍ക്കങ്ങള്‍ കരീം ഹാജിയുടെ ശ്രമഫലമായി മധ്യസ്ഥതയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
റമദാന്റെ പടിവാതില്‍ക്കല്‍ ചെറിയ ആരോഗ്യ പ്രയാസം തോന്നി ആശുപത്രിയിലേക്ക് നീങ്ങുന്ന നിമിഷം വരെ കരീം ഹാജി മുഴുസമയം സേവന നിരതനായിരുന്നു. അബുദാബിയില്‍ കോവിഡ് രോഗവുമായി ബന്ധപ്പെട്ട് പ്രയാസപ്പെടുന്ന സഹോദരങ്ങള്‍ക്കായി സഹായം എത്തിക്കുന്നതിന് തീവ്ര ശ്രമത്തിലായിരുന്നു ആ മനുഷ്യസ്‌നേഹി.
സുന്നി സെന്റര്‍ കേന്ദ്രീകരിച്ച് ഭക്ഷണം എത്തിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന അദ്ദേഹത്തെ ശാരീരിക പ്രയാസങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടയിലാണ് ഈ മഹാമാരി അദ്ദേഹത്തേയും പിടികൂടിയ വാര്‍ത്ത അറിയുന്നത്. കഴിഞ്ഞ ദിവസം സമസ്ത നേതാക്കള്‍ പ്രവാസ ലോകത്തെ വിവിധ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അബൂദാബിയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് കരീം ഹാജിയായിരുന്നു.


വിടപറഞ്ഞത് മനുഷ്യ സ്‌നേഹിയായ പ്രവാസി;
മയ്യിത്ത് നിസ്‌കരിക്കുക: സമസ്ത നേതാക്കള്‍


കോഴിക്കോട് : പി.കെ അബ്ദുല്‍ കരീം ഹാജി തിരുവത്രയുടെ വിയോഗത്തോടെ നഷ്ടമായത് മറ്റുള്ളവര്‍ക്ക് വേണ്ടി തന്റെ ജീവിതം മാറ്റി വച്ച മനുഷ്യ സ്‌നേഹിയെ ആണെന്ന് സമസ്ത നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലികുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ അനുസ്മരിച്ചു. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സമസ്തയുടെ സ്ഥാപനങ്ങളുടേയും വളര്‍ച്ചയ്ക്കു അദ്ദേഹം ചെയ്ത സേവനങ്ങള്‍ വില മതിക്കാനാവാത്തതാണ്. കരീം ഹാജിക്കായി പ്രാര്‍ഥന നടത്താനും മയ്യിത്ത് നിസ്‌കരിക്കാനും നേതാക്കള്‍ ആഹ്വാനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago