ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി
കണ്ണൂര്‍: നടന്‍ ശ്രീനിവാസന്റെയും വിമലയുടെയും മകനും പുതുമുഖ നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി. തിരുവനന്തപുരം ആനയറ ആര്‍ടെക് ദീപം അപ്പാര്‍ട്ട്‌മെന്റില്‍ സെബാസ്റ്റ്യന്‍ ജോര്‍ജിന്റെയും എലിസബത്തിന്റെയും മകള്‍ അര്‍പിതയാണു വധു. ഇന്നലെ രാവിലെ 11.45നും 12.15നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ പയ്യാമ്പലം വാസവ ക്ലിഫ് ഹൗസിലായിരുന്നു വിവാഹം.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മുന്‍മന്ത്രി കെ സുധാകരന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, എഴുത്തുകാരായ എം മുകുന്ദന്‍, സി.വി ബാലകൃഷ്ണന്‍, നിര്‍മാതാവ് പി.വി ഗംഗാധരന്‍, ലിബര്‍ട്ടി ബഷീര്‍, നടന്‍മാരായ അജു വര്‍ഗീസ്, ധീരജ് മാധവന്‍, സി.പി.എം ജില്ലാസെക്രട്ടറി പി ജയരാജന്‍, ബി.ജെ.പി ദേശീയസമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.
എറണാകുളം കണ്ടനാട് നിന്നെത്തിച്ച ജൈവ പച്ചക്കറി കൊണ്ടുണ്ടാക്കിയ സദ്യയാണു വിളമ്പിയത്. വെല്‍ക്കം ഡ്രിങ്കായി തേന്‍വെള്ളവും ചക്കപ്പഴവും നല്‍കി. 10നു വൈകുന്നേരം കൊച്ചിയില്‍ വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."