ചക്കിട്ടപാറ സ്റ്റേഡിയത്തില്‍ ജലപ്രളയം; വെള്ളക്കെട്ട് ഒഴിവാക്കാന്‍ കനാല്‍ നിര്‍മിച്ചു
പേരാമ്പ്ര: കനത്തമഴയിലുണ്ടായ ചക്കിട്ടപാറ ഗ്രാമീണ സ്റ്റേഡിയത്തില്‍ ജലപ്രളയം ഒഴിവാക്കാന്‍ ഗ്രാമപഞ്ചായത്ത് ചാലുണ്ടാക്കി. ഇതിന്റെ ഭാഗമായി സ്റ്റേഡിയത്തിന്റെ കോണ്‍ക്രീറ്റ് മതിലും പൊളിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗ്രാമപഞ്ചായത്ത് ലക്ഷങ്ങള്‍ വകയിരുത്തി അശാസ്ത്രീയമായി നിര്‍മിച്ച ഓവുചാലില്‍ മഴവെള്ളം ഒഴുകിപ്പോകാതെ കെട്ടിനിന്നതാണ് പ്രശ്‌നമായത്.
സ്റ്റേഡിയം കോംപൗണ്ട് ഭാഗത്തെ മഴവെള്ളം ഒഴിവാകാനാണു ഓവുചാലുണ്ടാക്കിയത്. താഴ്ന്ന ഭാഗത്തുനിന്ന് ഉയരമുള്ള ഭാഗത്തേക്കു നിര്‍മിച്ച ഓവുചാല്‍ പ്രയോജനരഹിതമാണെന്നു നാട്ടുകാര്‍ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നുള്ള ഓരോ മഴയിലും ഇവിടെ ജലം കെട്ടി പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു.
ഇക്കുറി വെള്ളം ഉയര്‍ന്ന് സമീപവാസിയും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ മുള്ളന്‍ കുഴി പ്രകാശിന്റെ വീടിനകത്തെത്തുന്ന് സ്ഥിതിയിലായി. സ്ഥലത്തെത്തിയ പഞ്ചായത്തധികൃതര്‍ക്കു മുന്നില്‍ ജലമൊഴിവാക്കാന്‍ വഴിയൊന്നേ ഉണ്ടായിരുന്നുള്ളൂ. പഞ്ചായത്ത് സ്റ്റേഡിയം വെട്ടിക്കീറി കനാലുണ്ടാക്കുകയെന്നത് തന്നെ. ഇതോടെ നാല് കൊല്ലം മുന്‍പ് ഓവുചാല്‍ നിര്‍മിച്ച വകയില്‍ ലക്ഷങ്ങള്‍ വെള്ളത്തിലുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."