സഹകരണ ബാങ്കുകളിലെ കുടിശിക നിവാരണ പദ്ധതി നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശിക അടച്ചു തീര്‍ക്കുന്നതിനായി പ്രഖ്യാപിച്ച 'നവ കേരളീയം കുടിശിക നിവാരണ പദ്ധതി'യുടെ കാലാവധി ഈ മാസം 31 വരെ നീട്ടി. 2018 ഡിസംബര്‍ ഒന്നു മുതല്‍ ഫെബ്രുവരി 28 വരെയായിരുന്നു കാലാവധി.
2018 നവംബര്‍ 30 വരെ പൂര്‍ണമായോ ഭാഗികമായോ കുടിശികയായ വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിനായി പരിഗണിക്കും. കാന്‍സര്‍ ബാധിതര്‍, കിഡ്‌നി സംബന്ധമായ രോഗംമൂലം ഡയാലിസിസിന് വിധേയരായവര്‍, ഗുരുതരമായ ഹൃദയസംബന്ധ ശസ്ത്രക്രിയക്ക് വിധേയരായവര്‍, പക്ഷാഘാതം മൂലമോ, അപകടം മൂലമോ ശരീരം തളര്‍ന്ന് കിടപ്പിലായവര്‍, എയ്ഡ്‌സ് രോഗം ബാധിച്ചവര്‍, ലിവര്‍ സിറോസിസ് ബാധിച്ചവര്‍, ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവര്‍, ഈ രോഗങ്ങള്‍ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവര്‍, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തില്‍ ആയിരിക്കുന്നവര്‍, മാതാപിതാക്കള്‍ മരണപ്പെട്ടശേഷം മാതാപിതാക്കള്‍ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനില്‍ക്കുന്ന കുട്ടികള്‍ തുടങ്ങിയവരുടെ വായ്പകള്‍ തുടങ്ങി ഓരോ വായ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകളോടെ തീര്‍പ്പാക്കും. വായ്പക്കാരന്റെ നിലവിലെ സാഹചര്യം, സാമ്പത്തികസ്ഥിതി, തിരിച്ചടവ് ശേഷി എന്നിവ ഭരണസമിതി വിലയിരുത്തണം.
എല്ലാ വായ്പാ ഒത്തുതീര്‍പ്പുകളിലും പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കും. എന്നാല്‍ ആര്‍ബിട്രേഷന്‍,എക്‌സിക്യൂഷന്‍ ഫീസ്, കോടതിച്ചെലവുകള്‍,പരസ്യച്ചെലവുകള്‍ എന്നിവ വായ്പക്കാരനില്‍നിന്നും ഈടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."