ജസ്റ്റിസ് എ.കെ ത്രിപാഠി കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: ജസ്റ്റിസ് എ.കെ ത്രിപാഠി (62) കൊവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹി ട്രോമകെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ലോക്പാല്‍ സമിതിയംഗമാണ്. ചത്തീസ്ഗഡ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്നു. ജസ്റ്റിസ് ത്രിപാഠിയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
യു.എസില്‍ കൊവിഡിനെതിരേ റെംഡെസിവിര്‍ ഉപയോഗിക്കാന്‍ അനുമതി
വാഷിങ്ടണ്‍: പരീക്ഷണത്തിലിരിക്കുന്ന റെംഡെസിവിര്‍ കൊവിഡ് ബാധിതരില്‍ ഉപയോഗിക്കാന്‍ അമേരിക്കയില്‍ അനുമതി.
നേരത്തെ ഈ മരുന്നിന്റെ ക്ലിനിക്കല്‍ ട്രയലില്‍ ഇത് കൊവിഡിന് ഫലപ്രദമല്ലെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ യു.എസിലെ വിദഗ്ധര്‍ പറയുന്നത് ഈ മരുന്ന് കൊവിഡ് ഭേദപ്പെടാന്‍ സഹായകമാകുമെന്നാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണവും രോഗികളുമുള്ള യു.എസ് രോഗത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. ചില കൊവിഡ് ബാധിതരില്‍ റെംഡെസിവിര്‍ എന്ന മരുന്ന് ഫലപ്രദമായെന്നാണ് യു.എസിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ഇതേ തുടര്‍ന്ന് മരുന്ന് ഉപയോഗിക്കാമെന്ന നിലപാടില്‍ ഒടുവില്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിഷ്ട്രേഷനും (എഫ്.ഡി.എ) എത്തുകയായിരുന്നു.
യു.എസ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇതേ കുറിച്ച് പഠിക്കാന്‍ ഒരു സ്ഥാപനത്തെ എഫ്.ഡി.എ ചുമതലപ്പെടുത്തിയിരുന്നു. നാലു ദിവസം തുടര്‍ച്ചയായി മരുന്ന് നല്‍കിയാല്‍ 31 ശതമാനം പേരും രോഗം ഭേദമാകുന്നതായി ഇവരുടെ പഠനത്തില്‍ കണ്ടെത്തി. 1,063 രോഗികളെ പഠനത്തിനായി കണ്ടെത്തി. ഇവരില്‍ മരുന്ന് ഫലപ്രദമെന്നാണ് നിരീക്ഷണം.
അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് എഫ്.ഡി.ഐ റെംഡെസിവിറിന് നല്‍കിയത്. നേരത്തെ മലമ്പനിക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിനിനും എഫ്.ഡി.എ അനുമതി നല്‍കിയിരുന്നു.
തുടര്‍ന്ന് യു.എസ് പ്രസിഡന്റ് ഇന്ത്യയെ ഭീഷണിപ്പെടുത്തി യു.എസിലേക്ക് മരുന്ന് കയറ്റി അയപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."