ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ സി.പി.എമ്മിന് പരാജയഭീതിയെന്ന് ടി. സിദ്ദീഖ്
വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സി.പി.എം പരാജയ ഭീതിയിലകപ്പെട്ടതായി ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്. ഗോദയിലേക്കിറങ്ങുന്നതിന് മുന്‍പെ പരാജയം സമ്മതിച്ചിരിക്കുന്നു എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ സെക്രട്ടറി വടകരയില്‍ വിളിച്ച വാര്‍ത്താ സമ്മേളനമെന്നും ടി. സിദ്ദീഖ് കുറ്റപ്പെടുത്തി. വടകര ലോക്‌സഭാ മണ്ഡലത്തില്‍ വികസന മുരടിപ്പാണെന്നുള്ള ജില്ലാ സെക്രട്ടറിയുടെ ആരോപണം സ്വന്തം അണികള്‍ പോലും വിശ്വസിക്കില്ല. മുല്ലപ്പള്ളി രാമചന്ദ്രന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ കാലയളവ് വടകര ലോക്‌സഭാ മണ്ഡലത്തില്‍ വികസന വിപ്ലവം തന്നെ സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന് മുന്‍പ് വടകരയെ പ്രതിനിധീകരിച്ച പി. സതീദേവി എം.പിയെന്ന നിലയില്‍ തികഞ്ഞ പരാജയമായിരുന്നു. ഈ സത്യം മറച്ചുവച്ചാണ് ദുഷ്ടലാക്കോടെ പ്രചാരണം നടത്തുന്നത്. എം.പിയെന്ന നിലയില്‍ സതീദേവിയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും താരതമ്യം ചെയ്താല്‍ ഇക്കാര്യം വ്യക്തമാകും. മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്‌സഭയില്‍ 15 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചപ്പോള്‍ ഒരൊറ്റ സ്വകാര്യ ബില്ലു പോലും സതീദേവി അവതരിപ്പിക്കുകയുണ്ടായില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ 162 ചര്‍ച്ചകളില്‍ പങ്കെടുത്തപ്പോള്‍ 66 ചര്‍ച്ചകളില്‍ മാത്രമാണ് സതീദേവി പങ്കെടുത്തത്. മുല്ലപ്പള്ളി 643 ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ 148 ചോദ്യങ്ങള്‍ മാത്രമാണ് സതീദേവി ചോദിച്ചത്. ലോക്‌സഭയില്‍ മുല്ലപ്പള്ളിക്ക് 92 ശതമാനം ഹാജര്‍ ഉള്ളപ്പോള്‍ 81 ശതമാനം മാത്രമാണ് സതീദേവിയുടെ ഹാജരെന്നും ടി. സിദ്ദീഖ് പറഞ്ഞു.
വളരെ കാര്യക്ഷമമായാണ് മുല്ലപ്പള്ളി എം.പി ഫണ്ട് വിനിയോഗിച്ചിട്ടുള്ളത്. വടകര ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ വികസനത്തെ കുറിച്ച് പരസ്യ സംവാദത്തിന് സി.പി.എമ്മിന് ധൈര്യമുണ്ടോയെന്നും കെ പ്രവീണ്‍കുമാര്‍ ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ രാധാകൃഷ്ണന്‍ കാവില്‍, രാജേഷ് കീഴരിയൂര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."