ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ വിദ്യാര്‍ഥി പിടിയില്‍
പയ്യോളി: ആള്‍മാറാട്ടത്തിലൂടെ സുഹൃത്തിനുവേണ്ടി പ്ലസ് ടു സേ പരീക്ഷ എഴുതിയ വിദ്യാര്‍ഥി പിടിയില്‍. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നെല്ലിപ്പാക്കുണ്ട് അബ്ദുള്‍ വാഹിദ് (18) ആണ് പയ്യോളി പൊലിസ് പിടിയിലായത്. പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് കേസെടുത്തത്. സുഹൃത്തിനെ പരീക്ഷക്ക് അയച്ച വിദ്യാര്‍ഥിക്കെതിരേ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുക്കും. മണിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കേന്ദ്രമായി തിങ്കളാഴ്ച നടന്ന പ്ലസ് ടു സോഷ്യോളജി സേ പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. ഹാള്‍ ടിക്കറ്റിലുള്ള റജിസ്റ്റര്‍ നമ്പറും ഉത്തരകടലാസില്‍ രേഖപ്പെടുത്തിയ റജിസ്റ്റര്‍ നമ്പറും തമ്മില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് ഇന്‍വിജിലേറ്റര്‍ ചോദ്യംചയ്തപ്പോഴാണ് ആള്‍മാറാട്ടം ശ്രദ്ധയില്‍പ്പെട്ടത്.
സുഹൃത്തിന്റെ ഫോട്ടോ പറിച്ചെടുത്ത് പകരം സ്വന്തം ഫോട്ടോ ഒട്ടിച്ചാണ് വാഹിദ് പരീക്ഷ എഴുതിയതാനെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പിടിയിലായ വാഹിദ് പ്ലസ് ടു പരീക്ഷ നേരത്തെ പാസായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."