ഡല്‍ഹിയില്‍ ഒരു കെട്ടിടത്തില്‍ താമസിക്കുന്ന 44 പേര്‍ക്ക് കൊവിഡ്
ന്യൂഡല്‍ഹി: ഡല്‍ഹി കപശേരയിലെ ഒരു കെട്ടിടത്തില്‍ താമസിക്കുന്ന 44 പേര്‍ക്ക് കൊവിഡ്. 10 ദിവസം മുന്‍പാണ് ഇവരെ പരിശോധിച്ചത്. ഏപ്രില്‍ 18ന് രോഗം സ്ഥിരീകരിച്ച രോഗിയുമായി ഇടപഴകിയതിനെ തുടര്‍ന്നാണ് വൈറസ് ബാധിച്ചതെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്ന് ഏപ്രില്‍ 20നും 21നും അധികൃതര്‍ ഈ പ്രദേശം സീല്‍ ചെയ്യുകയും 175 പേരുടെ സ്രവ സാംപിള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതില്‍ 67 പേരുടെ പരിശോധനാ ഫലമാണ് ഇന്നലെ വന്നത്. അതില്‍ 44 പേര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.
കൊവിഡ് സാരമായി ബാധിച്ച ഡല്‍ഹിയില്‍ ഇതിനകം 3,738 പേര്‍ക്ക് വൈറസ് പകര്‍ന്നിട്ടുണ്ട്. 61 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ തലസ്ഥാനത്ത് 11 ജില്ലകള്‍ റെഡ് സോണിലാണ്.
മെയ് 17 വരെ ഇവ റെഡ് സോണായി തുടരുമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു. 10ല്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ച പ്രദേശമാണ് റെഡ് സോണിലുള്‍പ്പെടുക. രാജ്യത്ത് നിലവില്‍ 130 ജില്ലകള്‍ റെഡ് സോണിലാണ്.
മഹാരാഷ്ട്രയില്‍നിന്ന് യു.പിയില്‍ തിരിച്ചെത്തിയ
ഏഴു തൊഴിലാളികള്‍ക്കും കൊവിഡ്
ലക്‌നൗ: മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയെത്തിയ ഏഴ് തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയതിന് പിന്നാലെ മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശിലെത്തിയ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കിഴക്കന്‍ യു.പിയിലെ ബസ്തി ജില്ലയിലുള്ള ഇവര്‍ ഈയാഴ്ച്ച ആദ്യമാണ് ഉത്തര്‍പ്രദേശിലേക്ക് തിരികെയെത്തിയത്. തുടര്‍ന്ന് ഇവരെ ഒരു കോളജില്‍ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി കോളജ് അണുവിമുക്തമാക്കി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി ക്വാറന്റൈനില്‍ പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. യു.പിയിലേക്ക് മടങ്ങിയ ശേഷം കൊവിഡ് പോസിറ്റീവായ അതിഥി തൊഴിലാളികളുടെ ഏറ്റവും വലിയ കൂട്ടമാണിത്.
കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി മാര്‍ച്ച് 25ന് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഗതാഗത സംവിധാനങ്ങള്‍ പാടേ നിലച്ചതോടെ ഇവര്‍ കാല്‍നടയായി വീട്ടിലേക്ക് മടങ്ങുന്ന സംഭവങ്ങളുണ്ടായി. ഏപ്രില്‍ അവസാനവാരമാണ് അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ സൗകര്യം ചെയ്തത്.
ഇതിനകം നിരവധി തൊഴിലാളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ട്രെയിന്‍ വഴി യാത്രതിരിച്ചിട്ടുണ്ട്. യു.പി യില്‍ 2,300ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 42 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."