വൃക്കമാറ്റിവയ്ക്കാന്‍ സുമനസുകളുടെ സഹായം കാത്ത് യുവാവ്
ആനക്കര: വൃക്കമാറ്റിവയ്ക്കാന്‍ സഹായം കാത്ത് യുവാവ്. ആനക്കര ആന്തുരവളപ്പില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഷാഹുല്‍ (40) ആണ് നാട്ടുകാരുടെ സഹായത്തിനായി കാത്തുനില്‍ക്കുന്നത്. ജന്മനാ ഒരു വൃക്കമാത്രമുളള ഇദ്ദേഹം ഇപ്പോള്‍ ഉളള വൃക്കയും തകരാറിലായതോടെ വൃക്കമാറ്റി വയ്ക്കലല്ലാതെ മറ്റ് വഴിയില്ലാതായിരിക്കുകയാണ്.
ആനക്കരയില്‍ ചെറുകിട കച്ചവടം നടത്തി കഴിയുകയായിരുന്നുനെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ഇതും നിര്‍ത്തുകയായിരുന്നു. ഉളള വൃക്കയും തകരാറിലായതോടെ മറ്റ് ജോലികള്‍ ചെയ്ത് ഉപജീവനത്തിനുളള വഴിയും അടഞ്ഞു. ഇതിനിടയില്‍ ഓരോ മാസവും 15,000 രൂപയോളം ചികിത്സക്കായി വരുന്നുണ്ട്. എത്രയും പെട്ടന്ന് വൃക്കമാറ്റിവച്ചില്ലങ്കില്‍ ഉളള ജീവനും നഷ്ട്ടപ്പെടുമെന്ന അവസ്ഥയിലാണ്.
ലക്ഷക്കണക്കിന് രൂപ ചിലവ് വരുന്ന വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് എന്തുവഴി എന്നറിയാതെ ഷാഹുലും ഭാര്യും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ജീവിതത്തിന് മുന്‍പില്‍ പകച്ച് നില്‍ക്കുകയാണ്. ഷാഹുലിന്റെ ചികിത്സക്ക് സഹായിക്കാന്‍ സി.എം ബഷീര്‍ ഫൈസി ചെയര്‍മാനും പുല്ലാര മുഹമ്മദ് ( 9656254171 )കണ്‍വീനറും കുഞ്ഞുമോന്‍ ട്രഷറുമായി സഹായ സമിതി രൂപീകരിച്ചുട്ടുണ്ട്. ഇദ്ദേഹത്തിന്റെ പേരില്‍ കനറാബാങ്കില്‍ 1538101011678 അക്കൗണ്ടുമുണ്ട് (ഐ.എഫ്.എസ്.സി കോഡ് സി.എന്‍.ആര്‍.ബി 0001538).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."