ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ സഊദിയുടെ ഇഫ്ത്വാർ പദ്ധതികൾക്ക് തുടക്കമായി
റിയാദ്: ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ സഊദി നടത്തുന്ന ഇഫ്ത്വാർ പദ്ധതികൾക്ക് തുടക്കമായി. ഈ വർഷം കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ മുൻകരുതലോടെയുള്ള ഇഫ്ത്വാർ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. സഊദി ഇസ്‌ലാമിക് അഫയേഴ്‌സ് ഗൈഡൻസ് ആൻഡ് ദഅ്വ മന്ത്രാലയത്തിന്റെ സഹകരണത്തോടെ പതിനെട്ടു രാജ്യങ്ങളിലാണ് ഇഫ്ത്വാർ കിറ്റുകളുടെ വിതരണം.
[caption id="attachment_845476" align="alignnone" width="360"] സെനഗലിൽ നടന്ന ഇഫ്ത്വാർ വിതരണം[/caption]പത്ത് ലക്ഷം ആളുകൾക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് പദ്ധതി. ലോകത്തെ 18 രാജ്യങ്ങളിലെ റമദാൻ ഇഫ്ത്വാർ പദ്ധതികൾക്കായി 5 മില്യൺ റിയാൽ (1.3 മില്യൺ ഡോളർ) വർദ്ധിപ്പിക്കാൻ സൽമാൻ രാജാവ് അനുമതി നൽകിയിട്ടുണ്ട്.
പാകിസ്ഥാൻ, ഇന്തോനേഷ്യ, അർജന്റീന, ബാൾക്കൻ രാജ്യങ്ങളായ ബോസ്നിയ-ഹെർസെഗോവിന, ക്രൊയേഷ്യ, സെർബിയ, അൽബേനിയ, കൊസോവോ, മോണ്ടിനെഗ്രോ, കൂടാതെ സെനഗൽ, കാമറൂൺ, തുടങ്ങി പതിനെട്ടു രാജ്യങ്ങളിൽ ഇസ്‌ലാമിക് കൾച്ചറൽ സെന്ററുകൾക്ക് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."