ബഹ്‌റൈനില്‍ വീട്ടുനീരീക്ഷണം ലംഘിച്ച മൂന്നുപേര്‍ക്ക് 1000ദിനാര്‍ പിഴശിക്ഷ വിധിച്ചു
മനാമ: ബഹ്‌റൈനില്‍ കൊവിഡ്-19 പ്രതിരോധനടപടികളുടെ ഭാഗമായി വീട്ടുനിരീക്ഷണത്തിന് നിര്‍ദേശിച്ച മൂന്നു പേര്‍, ഇതു ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി പിഴ ശിക്ഷ വിധിച്ചു. പ്രതികള്‍ക്ക് മൂന്നു പേര്‍ക്കും 1000 ദീനാര്‍ വീതം (ഏകദേശം 200,000ലേറെ ഇന്ത്യന്‍ രൂപ ഓരോരുത്തരും) പിഴയടക്കാനാണ് വിധി.
ഇവരുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഇതിനിടെ നേരത്തെ 2000 ദീനാര്‍ പിഴ വിധിച്ചിരുന്നയാളുടെ റിവിഷന്‍ ഹരജി റിവിഷന്‍ കോടതി തള്ളുകയും ചെയ്തു. ബഹ്‌റൈനില്‍ വീട്ടു നിരീക്ഷണം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് അധികൃതര്‍ ഇപ്പോള്‍ ഒരോ സ്മാര്‍ട്ട് കൈവളകള്‍ നല്‍കുന്നുണ്ട്. ഇത് പ്രത്യേക മൊബൈല്‍ ആപ്പുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിശ്ചിത പരിധിക്ക് പുറത്തു പോയാല്‍ അധികൃതര്‍ക്ക് വിവരം ലഭിക്കും. തുടര്‍ന്ന് സ്ഥലത്തെ വളണ്ടിയേഴ്‌സിനെയോ പൊലീസിനേയോ വിവരമറിയിച്ച് ഇവരെ താക്കീത് ചെയ്യും. ആവര്‍ത്തിച്ചാല്‍ പിഴശിക്ഷയും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."