ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ നടപ്പിലാക്കും: കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചാല്‍ നേരിടാന്‍ സജ്ജമെന്ന് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ നടപ്പിലാക്കാന്‍ സമയമായെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.രാജ്യവ്യാപക ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കാനിരിക്കെ വ്യവസായങ്ങള്‍ക്കും സേവന മേഖലകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്ക്ഡൗണ്‍ പൂര്‍ണമായും നീക്കിയതിനു ശേഷവും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചാല്‍ അതിനെ നേരിടാന്‍ ഡല്‍ഹി സജ്ജമാണെന്ന് കെജ്രിവാള് പറഞ്ഞു.ഡല്‍ഹി വീണ്ടും തുറക്കാന്‍ സമയമായി. കൊറോണ വൈറസ് വ്യാപനം നേരിട്ടുകൊണ്ടുതന്നെ നാം ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തീവ്രബാധിത മേഖലകളിലുള്‍പ്പടെ ഇളവുകള്‍ കൊണ്ടുവരാന്‍ തീരുമാനമായി.
നാളെ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കും. സ്വകാര്യ ഓഫീസുകള്‍ക്ക് 33 % ജീവനക്കാരുമായി തുറക്കാമെന്നാണ് അറിയിപ്പ്.
മെട്രോയും ബസ് സര്‍വ്വീസും ഉണ്ടാകില്ല. മദ്യഷാപ്പുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമായി. രാവിലെ 10 മണി മുതല്‍ വൈകീട്ട് 3 മണിവരെയായിരിക്കും മദ്യഷാപ്പുകള്‍ തുറക്കുക. ആറടി അകലം പാലിച്ചും, ഒരു സമയം പരമാവധി അഞ്ചുപേരെ മാത്രം കടകളില്‍ അനുവദിച്ചും മാത്രമായിരിക്കും മദ്യകടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി.
പൊതു ഗതാഗതം അനുവദിക്കില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും നിരത്തിലിറങ്ങാം. നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവറെക്കൂടാതെ രണ്ടുപേര്‍ക്ക് യാത്രചെയ്യാം. ഇരുചക്ര വാഹനങ്ങളില്‍ ഒരാളെ മാത്രമെ അനുവദിക്കൂ. വിവാഹങ്ങള്‍ 50 പേരെ പങ്കെടുപ്പിച്ചും ശവസംസ്കാര ചടങ്ങുകള്‍ 20 പേരെ പങ്കെടുപ്പിച്ചും നടത്താമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."