സമരം നാലാം ദിവസത്തിലേക്ക്: സഹോദരനു വേണ്ടി മരിക്കാന്‍ തയ്യാറെന്ന് അവിഷ്ണ
കോഴിക്കോട്: സഹോദരന്‍റെ ഘാതകരെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരുമെന്ന് ജിഷ്ണുവിന്റ സഹോദരി അവിഷ്ണ. സഹോദരനുവേണ്ടി മരിക്കാന്‍ തയ്യാറാണെന്നും അവിഷ്ണ പറഞ്ഞു.
അമ്മ മഹിജയ്ക്കും കുടുംബത്തിനുമെതിരായ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ചാണ് അവിഷ്ണയും നാട്ടുകാരും കോഴിക്കോട് വളയത്തെ വീട്ടില്‍ നിരാഹാര സമരം ആരംഭിച്ചത്.
നിരാഹാരം പ്രഖ്യാപിച്ചിട്ട് മൂന്ന് ദിവസമായെങ്കിലും അമ്മയെ തിരുവനന്തപുരത്ത് പൊലീസുകാര്‍ കൈയ്യേറ്റം ചെയ്ത അന്നു മുതല്‍ അവിഷ്ണ ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയും നിരാഹാര സമരം തുടരുകയാണ്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബന്ധുക്കളും നാട്ടുകാരും വീട്ടില്‍ സമരം നടത്തുന്നത്.
ഇന്നലെ വൈകീട്ടോടെ അവിഷ്ണയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ബന്ധുക്കളും നാട്ടുകാരും ഇതിന് സമ്മതിച്ചില്ല.
കോഴിക്കോട് വളയത്തുള്ള വീട്ടിലെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവിഷ്ണയെ സന്ദര്‍ശിച്ചിരുന്നു. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അവിഷ്ണുടെ വീടിന് മുന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം തഹസില്‍ദാറും ഇവിടെ എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."