'പി.എം കെയര്‍ ഫണ്ട് എന്തു കൊണ്ടാണ് അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഉപയോഗിക്കാത്തത്, ബി.ജെ.പിക്കും കേന്ദ്രത്തിനു പ്രചാരണത്തിനുള്ളതാണോ അത്'-പ്രശാന്ത് ഭൂഷന്‍
ന്യൂഡല്‍ഹി: പി.എം കെയര്‍ ഫണ്ടിനെതിരെ ഗുരുതര ആരോപണവുമായി ആക്ടിവിസ്റ്റും സുപ്രിം കോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷന്‍. എന്തുകൊണ്ടാണ് പി.എം കെയര്‍ ഫണ്ട് നിരാലംബരായ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഉപയോഗിക്കാത്തതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ബിയജെപിക്കും കേന്ദ്രത്തിനും പ്രചാരണത്തിനുള്ളതാണോ ഇതെന്നും അദ്ദേഹം ചോദിക്കുന്നു. ഫണ്ടിന്റെ സുതാര്യതയെ ചോദ്യം ചെയ്ത അദ്ദേഹം സി.എ.ജി ഓഡിറ്റ് നടത്താത്തതിനേയും തന്റെ ട്വീറ്റില്‍ വിമര്‍ശിക്കുന്നു.
'ആളുകളില്‍ നിന്നും കമ്പനികളില്‍ നിന്നും ശേഖരിക്കുന്ന പി.എം കെയര്‍ ഫണ്ടിലേക്കുള്ള തുകകളൊന്നുമെന്താണ് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന തൊഴിലാളികളെ നാട്ടിലേക്കെത്തിക്കാന്‍ സഹായിക്കാത്തത്? ബി.ജെ.പിയും സര്‍ക്കാരും ഇത് പ്രചരണത്തിനായി ഉപയോഗിക്കുന്നതാണോ? എന്തുകൊണ്ടാണ് പി.എം കെയര്‍ ഫണ്ടിന് സുതാര്യതയില്ലാത്തത്? എന്തുകൊണ്ടാണ് സി.എ.ജി ഓഡിറ്റ് നടത്താത്?,' പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.
അതിഥി തൊഴിലാളികളെ നാട്ടിലേക്കെത്തിക്കാന്‍ ഏര്‍പ്പാടാക്കുന്ന പ്രത്യേക ട്രെയിനുകളില്‍ തൊഴിലാളികളുടെ കയ്യില്‍ നിന്ന് ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്ന നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Why is the PM-Cares fund collected from people & companies for helping the destitute not being used for paying for travel home of destitute migrant workers? Is it really meant to be used by BJP & Govt for propaganda? Is that why there is no transparency& no CAG audit of the fund? https://t.co/pDmDxECrna
— Prashant Bhushan (@pbhushan1) May 4, 2020
കേന്ദ്ര നടപടിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും രംഗത്തെത്തിയിരുന്നു. തൊഴിലാളികളുടെ ടിക്കറ്റ് ചാര്‍ജ് അതാത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ വഹിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.
മൂന്നാം ഘട്ടവും ലോക്ക് ഡൗണ്‍ നീട്ടിയതോടെയാണ് അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് ഏര്‍പ്പാടാക്കിയത്. അതേസമയം ബോധപൂര്‍വ്വമാണ് ടിക്കറ്റ് ചാര്‍ജ് തൊഴിലാളികളില്‍ നിന്ന് ഈടാക്കുന്നതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."