ഉമ്മന്‍ചാണ്ടിയുടെ പ്രതികാരബുദ്ധിയാണ് കൊച്ചിയിലെ തോല്‍വിക്ക് കാരണമെന്ന് മുന്‍ ഡി.സി.സി സെക്രട്ടറി
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും ഡൊമനിക് പ്രസന്റേഷന്റേയും പ്രതികാരബുദ്ധിയാണ് 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊച്ചിയിലെ തോല്‍വിക്ക് കാരണമായതെന്ന് മുന്‍ ഡി.സി.സി സെക്രട്ടറി പി.കെ അബ്ദുള്‍ ലത്തീഫ്.
അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ നിലപാടിനൊപ്പം നിന്നതുകൊണ്ടാണ് ഇരുവരും തനിക്കെതിരെ തിരിയാന്‍ കാരണമായതെന്നും അദ്ബുള്‍ ലത്തീഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊച്ചി മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സി.ജി രമേശന്, പി.എച്ച് അബ്ദുള്‍ സലാം, സത്യന് എം, സി.ജി വേണുഗോപാല്‍ എന്നിവരും പി.കെ അബ്ദുര്‍ ലത്തീഫിനെ പിന്തുണച്ചുകൊണ്ട് വാര്‍ത്താ സമ്മേളനത്തിനെത്തി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡൊമനിക് പ്രസന്റേഷന് സീറ്റ് നല്‍കരുതെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ നേരിട്ട് കണ്ട് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ടോണി ചമ്മണിക്കോ, എന്‍ വേണുഗോപാലിനോ സീറ്റ് നല്‍കണമെന്നായിരുന്നു തങ്ങളുടെ ആവശ്യം. ഇതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കും ഡൊമനിക്ക് പ്രസന്റേഷനും പ്രതികാരബുദ്ധിയോടെയായിരുന്നു പെരുമാറിയത്.
പിന്നീട് തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നുവെന്നും പി.കെ ലത്തീഫ് പറഞ്ഞു. ഗ്രൂപ്പ് മാനേജര്‍മാരാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായതെന്നും ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."