പറവൂര്‍ ക്ഷേത്ര മോഷണം: ആറംഗ അന്തര്‍സംസ്ഥാന മോഷണ സംഘം പിടിയില്‍
ആലുവ : വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലുള്ള തൃക്കപുരം ക്ഷേത്രം, സൗത്ത് നാരായണപുരം ക്ഷേത്രം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ കവര്‍ച്ച നടത്തിയ ആറംഗ അന്തര്‍ സംസ്ഥാന മോഷണ സംഘത്തെ റൂറല്‍ പൊലിസ് മേധാവി രാഹുല്‍.ആര്‍. നായറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടി.
വടക്കേകര മുനമ്പം കവലയില്‍ കൊണ്ടോളിപ്പറമ്പ് അശോകന്‍ മകന്‍ അരുണ്‍ (31), കൊല്ലം കരുനാഗപ്പിള്ളി വെളുത്തമണല്‍ മനു ഭവനില്‍ അജ്മാല്‍ ഷാ എന്ന അഖിലേഷ്(24), നെടുമങ്ങാട് ഒഴുകപ്പാറ കിളിത്തട്ട് ബ്ലോക്ക് 122 ല്‍ ജയചന്ദ്രന്‍ മകന്‍ സന്തോഷ് (35), ആലപ്പുഴ ചേന്നം അമ്പനാട്ട് വിട്ടീല്‍ രാജപ്പന്‍ മകന്‍ മഹേഷ് (44), അഗളി മണ്ണര്‍ക്കാട് കള്ളമല നാക്കുഴിപ്പാട്ട് വിട്ടീല്‍ മതായി മകന്‍ ഷാജി മാത്യൂ ( 47), തമിഴ്‌നാട് മധുര നൈനാ കോമ്പൗണ്ട് സര്‍വ്വയ്യര്‍ കോളനിയില്‍ ഷണ്മുഖന്‍ മകന്‍ ശരവണന്‍ (32) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വെളുപ്പിനാണു സംഘം കവര്‍ച്ച നടത്തിയത്.
സംഘത്തിലെ മൂന്ന് പേരെ കൊല്ലം ശാസ്താംകോട്ടയില്‍ വച്ച് എക്‌സൈസ്സ് സംഘം പിടിക്കൂടുകയും ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മോഷ്ടക്കാള്‍ പൊലിസ് പിടിയിലായത്. തമിഴ്‌നാട്ടില്‍ പൊള്ളച്ചില്‍ ഒളിവില്‍ താമസിച്ചിരുന്ന മൂന്നു പേരെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണു പിടികൂടിയത്.
മോഷണം നടന്ന് നാല്‍പ്പത്തിയെട്ട് മണിക്കുറിനുള്ളില്‍ പ്രതികളെയും, ഇവരില്‍ നിന്നും മോഷണ മുതലില്‍പ്പെട്ട ഇരുപ്പത്തിയൊന്ന് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും കണ്ടെടുക്കാന്‍ കഴിഞ്ഞത് പൊലിസിന്റെ കേസന്വേഷണത്തില്‍ ആദ്യമായാണെന്ന് ജില്ലാ മേധാവി രാഹുല്‍.ആര്‍. നായര്‍ പറഞ്ഞു.
കൂടാതെ വടക്കേകര രാമന്‍ കുളങ്ങര ക്ഷേത്രത്തില്‍ മെയ് മാസത്തില്‍ കവര്‍ച്ച നടത്തിയതും ഈ സംഘമാണ്. കൂടാതെ സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി മോഷണ കേസുകളില്‍ ശിക്ഷ അനുഭവിച്ചവരാണെന്നും എസ്.പി അറിയിച്ചു. റൂറല്‍ ഡി.വൈ.എസ്.പി എന്‍.ആര്‍. ജയരാജ്, പറവൂര്‍ സി.ഐ കെ.അനില്‍ കുമാര്‍, എസ്.ഐ കെ.എ.സാബു ജോണ്‍സണ്‍, സിവില്‍ പൊലിസ് ഓഫീസര്‍മാരായ ബിജു, ജോഷി, സിജന്‍, മനോജ് എന്നിവരടങ്ങുന്ന സംഘമാണൂ പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."