HOME
DETAILS

ആയിരങ്ങള്‍ക്ക് സാന്ത്വനം പകര്‍ന്ന് സേവന സ്പര്‍ശം

  
backup
April 08 2017 | 20:04 PM

%e0%b4%86%e0%b4%af%e0%b4%bf%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a8


ആലപ്പുഴ: ദീര്‍ഘകാലമായി കുരുക്കുകളിലകപ്പെട്ട് പരിഹാരമില്ലാതെ കിടന്ന സര്‍വേയുമായി ബന്ധപ്പെട്ടതടക്കമുള്ള നിരവധി പരാതികള്‍ക്ക് പരിഹാരമായി കലക്ടറുടെ സേവനസ്പര്‍ശം പരിപാടി. ആലപ്പുഴ എസ്.ഡി.വി സെന്റിനറി ഹാളില്‍ അമ്പലപ്പുഴ താലൂക്കിലുള്ളവര്‍ക്കായി നടത്തിയ 'സേവനസ്പര്‍ശ'ത്തില്‍  1603 അപേക്ഷ ലഭിച്ചു.
711 അപേക്ഷ ഉടനടി തീര്‍പ്പാക്കി. രാവിലെ എട്ടിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ചികിത്സാ ധനസഹായത്തിനും  ബി.പി.എല്‍. ആകാനും വീടും സ്ഥലവും ജോലി ലഭിക്കുന്നതിനുമുള്ള അപേക്ഷകളായിരുന്നു അധികവും.
റവന്യു, സര്‍വേ, പട്ടയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം തുടങ്ങിയവുമായി ബന്ധപ്പെട്ട അപേക്ഷകളും ലഭിച്ചു. വിവിധ പഞ്ചായത്ത്, നഗരസഭതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ രാവിലെ തന്നെ സന്നിഹിതരായി. വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ സ്വീകരിക്കാന്‍ കൗണ്ടര്‍ സജ്ജമാക്കിയിരുന്നു. പരാതികള്‍ സ്വീകരിച്ച് ഓണ്‍ലൈനായി രേഖപ്പെടുത്തിയശേഷം പരാതിയുമായി ജില്ലാ കളക്ടറെ നേരിട്ട് സമീപിക്കാന്‍ സംവിധാനമൊരുക്കി. രാവിലെ ഒമ്പതിന് കലക്ടര്‍ അപേക്ഷരെ നേരില്‍ക്കണ്ട് പരാതികള്‍ സ്വീകരിച്ചുതുടങ്ങി.
അവശരായ അപേക്ഷകരെ വേദിവിട്ടിറങ്ങി നേരിട്ട് കണ്ട് കലക്ടര്‍ വീണ എന്‍. മാധവന്‍ പരാതികള്‍ സ്വീകരിച്ചു. തീര്‍പ്പാകാത്ത അപേക്ഷകള്‍ അതത് വകുപ്പുകള്‍ക്ക് കൈമാറി. തുടര്‍ന്ന് വകുപ്പുതല ഉദ്യോഗസ്ഥര്‍ പരാതികളില്‍ എടുത്ത തീരുമാനം നിശ്ചിത ദിവസത്തിനകം ജില്ലാ കളക്ടറെ അറിയിക്കണം. സേവനസ്പര്‍ശം വെബ്‌സൈറ്റില്‍ തല്‍സമയ വിവരം അറിയാനും സംവിധാനമുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയില്‍നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള 50 അപേക്ഷകള്‍ തുടര്‍നടപടിയ്ക്കായി കൈമാറി. സര്‍വേ സംബന്ധിച്ച 15 പരാതികള്‍ തീര്‍പ്പാക്കി. അപേക്ഷ നല്‍കാനെത്തിയവര്‍ക്കു ലഘുഭക്ഷണവും കുടിവെള്ളവും ഒരുക്കിയിരുന്നു. മെഡിക്കല്‍ സംഘം സ്ഥലത്തുണ്ടായിരുന്നു.
കലക്ടര്‍ വീണ എന്‍. മാധവന്‍, എ.ഡി.എം എം.കെ കബീര്‍, ആര്‍.ഡി.ഒ എസ് മുരളീധരന്‍പിള്ള, ഡെപ്യൂട്ടി കലക്ടര്‍മാരായ എസ്.ആര്‍ സുകു, അതുല്‍ സ്വാമിനാഥ്, ജ്യോതിലക്ഷ്മി, നിസാര്‍ അഹമ്മദ്, തഹസില്‍ദാര്‍ ആശ സി. എബ്രഹാം, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.  കഴിഞ്ഞദിവസം ചേര്‍ത്തലയില്‍ നടന്ന സേവനസ്പര്‍ശം പരിപാടിയില്‍ ലഭിച്ച 2400 അപേക്ഷകളില്‍ 600 എണ്ണം ഉടനടി തീര്‍പ്പാക്കിയിരുന്നു. 95 സര്‍വേ കേസുകള്‍ തീര്‍പ്പാക്കി. 42 പേര്‍ക്ക് ധനസഹായവും ആറുപേര്‍ക്ക് പട്ടയവും നല്‍കിയിരുന്നു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago