HOME
DETAILS

ന്യൂനപക്ഷ വേട്ട അപലപനീയം; മതേതര പാര്‍ട്ടികള്‍ ഇടപെടണം: എസ്.വൈ.എസ്

  
backup
May 05 2020 | 04:05 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b5%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%85%e0%b4%aa%e0%b4%b2%e0%b4%aa%e0%b4%a8%e0%b5%80%e0%b4%af%e0%b4%82

 

കോഴിക്കോട്: കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തിന്റെ മറവില്‍ ഡല്‍ഹിയിലും യു.പിയിലും നടക്കുന്ന മുസ്‌ലിം വേട്ട അപലപനീയമാണെന്ന് എസ്.വൈ.എസ് ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു. രാജ്യം ഐക്യത്തോടെയാണ് മഹാമാരിയെ നേരിടുന്നത്.
ഈ രോഗത്തെ പോലും മതത്തിന്റെ പേരില്‍ കൂട്ടിക്കെട്ടാന്‍ ആദ്യഘട്ടത്തില്‍ ശ്രമമുണ്ടായി. ഇതിനെതിരേ അറബ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആഗോള വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള സമരത്തില്‍ പങ്കെടുത്തവരെയും നേതൃത്വം നല്‍കിയവരെയും വേട്ടയാടാന്‍ ശ്രമം തുടങ്ങിയത്. സമര കേന്ദ്രങ്ങളായിരുന്ന ജാമിഅ മില്ലിയ്യ ഉള്‍പ്പെടെയുള്ള സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെയും ആക്ടിവിസ്റ്റുകളെയും യു.എ.പി.എ ചുമത്തി ജയിലലടിച്ചിരിക്കുകയാണ്. ഇതില്‍ മൂന്ന് മാസമായ ഗര്‍ഭിണിയുമുണ്ട്. കൊവിഡിന് ശേഷവും പൗരത്വ സമരവുമായി ജനങ്ങള്‍ മുന്നിട്ടിറങ്ങരുതെന്നും അത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നാണ് സര്‍ക്കാര്‍ വേട്ടയിലൂടെ വ്യക്തമാക്കുന്നത്.
ഡല്‍ഹി കലാപത്തിന് നേതൃത്വം നല്‍കിയവര്‍ക്കും അക്രമികള്‍ക്കും എതിരേ യാതൊരു നടപടിയുമെടുക്കാതെ ഇരകളെ വീണ്ടും വേട്ടയാടുകയാണ്. നിരവധി യുവാക്കളെ കലാപ ബാധിത പ്രദേശങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തു. അവര്‍ക്കെതിരേ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ കലാപത്തിന് പ്രേരണ നല്‍കിയ കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മാധ്യമങ്ങള്‍ ഈ വേട്ട ശ്രദ്ധിക്കുന്നില്ല. രാജ്യത്തെ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവയൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. ന്യൂനപക്ഷ വേട്ടയ്‌ക്കെതിരേ മതേതര പാര്‍ട്ടികള്‍ ശക്തമായി രംഗത്തെത്തണമെന്നും എസ്.വൈ.എസ നേതാക്കള്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago