ശമ്പള ഓര്‍ഡിനന്‍സിന് സ്റ്റേ ഇല്ല: സര്‍ക്കാരിന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി
കൊച്ചി:സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം കട്ട് ചെയ്യാനുള്ള ഓര്‍ഡിനന്‍സിന് സ്‌റ്റേയില്ല.ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശമ്പളം കട്ട് ചെയ്യുകയല്ല മാറ്റിവയ്ക്കുകയാണെന്ന് കോടതി പറഞ്ഞു.തിരക്കിട്ട് ഇറക്കിയ ഓര്‍ഡിനന്‍സ് നിമാനുസൃതമല്ലെന്ന പ്രതിപക്ഷ സംഘടനകളുടെ വാദം കോടതി തള്ളി.
സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ഇപ്പോള്‍ ശമ്പളം പിടിക്കേണ്ടത് അനിവാര്യമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ നേരത്തേ കോടതിയില്‍ പറഞ്ഞിരുന്നു.ഇതിനെതിരേ ഉത്തരവുണ്ടായാല്‍ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും. പാവപ്പെട്ടവരാകും കഷ്ടത്തിലാവുക.ആരുടെയും മൗലികാവകാശം ലംഘിക്കുന്നതല്ല ഓര്‍ഡിനന്‍സെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുന്നതെങ്കിലും തടയണമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചെങ്കിലും അത്തരം കാര്യങ്ങളില്‍ കോടതിക്ക് സര്‍ക്കാരിനെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്ന് കോടതി അഭിപ്രായപ്പെട്ടു.ഇപ്പോള്‍ പിടിച്ച ശമ്പളം ഏതെങ്കിലും ഘട്ടത്തില്‍ തിരികെ കിട്ടിയില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാം.
കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ
ആറ് ദിവസത്തെ ശമ്പളം വീതം അടുത്ത അഞ്ച് മാസത്തെ പിടിക്കാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു.
ഇതിനെതിരെ പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ഈ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."