വായനയെ ജീവിതത്തിന്റെ ഭാഗമായി മാറ്റണം: ഗവര്‍ണര്‍
തിരുവനന്തപുരം: വായനയെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയാല്‍ വിജ്ഞാനത്തിനൊപ്പം സ്വയം അറിവിനെ പുതുക്കാനുള്ള അവസരംകൂടി ഉണ്ടാകുമെന്ന് ഗവര്‍ണര്‍ പി. സദാശിവം. ദേശീയ വായനാ മഹോത്സവം കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
വായന സാങ്കേതികവിദ്യയുടെ ഭാഗമായി പുതിയ തലത്തിലേക്ക് മാറിയിരിക്കുകയാണ്. ഇതിനെ ഉള്‍ക്കൊള്ളുകതന്നെ വേണം. ഡിജിറ്റല്‍ ലൈബ്രറിയിലേക്ക് മാറുന്ന ലോകമാണ് ഇന്നുള്ളത്. ഏത് രീതിയിലാണെങ്കിലും വായന സ്വഭാവത്തിന്റെ ഭാഗമാക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
പി.ജെ.കുര്യന്‍ അധ്യക്ഷനായി. ഒ.രാജഗോപാല്‍ എം.എല്‍.എ, കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, പാലോട് രവി എന്നിവര്‍ അതിഥികളായിരുന്നു. ഐ.എം.ജി ഡയറക്ടര്‍ കെ.ജയകുമാര്‍ പി. എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ദേശീയസംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളെയും ശ്രേഷ്ഠരായ അധ്യാപകരെയും ആദരിച്ചു.
ജോണ്‍സണ്‍ റോച്ച് രചിച്ച ആശയങ്ങളുടെ ഉന്മൂലനം എന്ന പുസ്തകം ഗവര്‍ണര്‍ അതിരൂപതാ സഹായ മെത്രാന്‍ റവ.ഡോ.ആര്‍.ക്രിസ്തുദാസിന് നല്‍കി പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."