HOME
DETAILS
MAL
കശ്മിരില്‍ വീണ്ടും ഗ്രനേഡ് ആക്രമണം; ആറുപേര്‍ക്ക് പരുക്ക്
backup
May 06 2020 | 03:05 AM
ശ്രീനഗര്‍: ജമ്മുകശ്മിരില് സുരക്ഷാ സേനയ്ക്കുനേരെ പാക് ഭീകരരുടെ ആക്രമണം തുടരുന്നു. ഇന്നലെ ബുദ്ഗാമില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ സി.ആര്.പി.എഫ് ജവാനും ഒരു പൊലിസുകാരനുമുള്പ്പെടെ ആറുപേര്‍ക്ക് പരുക്കേറ്റു. ജവാന്റെ കാല്‍മുട്ടിനാണ് പരുക്ക്.
ഭീകരര്‍ പാഖെര്പോറ മാര്‍ക്കറ്റില്‍ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നെന്നും ജവാന്മാരെല്ലാം സുരക്ഷിതരാണെന്നും രണ്ട് സിവിലിയന്മാര്ക്ക് പരുക്കേറ്റെന്നും ബദ്ഗാം പൊലിസ് അറിയിച്ചു.
ഗാസിയാബാദിനടുത്ത് സി.ആര്.പി.എഫ് പട്രോള്‍ സംഘത്തിനു നേരെ ആക്രമണം നടത്തിയ ഭീകരരില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്. അതേസമയം, വെടിനിര്‍ത്തല്‍ ലംഘനത്തിനും ഭീകരതയ്ക്കും ഇന്ത്യന്‍ സേന തക്കതായ തിരിച്ചടി നല്‍കുമെന്ന് സേനാ മേധാവി ജനറല്‍ നരവാനെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."