സംസ്ഥാനത്ത് 64 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 64 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് സി.എ.ജി റിപ്പോര്‍ട്ട്. 2,216.01 കോടിയുടെ നഷ്ടമാണുള്ളത്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌വരെയുള്ള കണക്കാണിത്. അതേസമയം, 45 പൊതുമേഖലാ സ്ഥാപനങ്ങള്‍ 382.84 കോടി ലാഭമുണ്ടാക്കിയെന്നും രണ്ടു സ്ഥാപനങ്ങള്‍ക്ക് ലാഭമോ നഷ്ടമോ ഇല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടത്തിന്റെ കണക്ക് 2015-16 കാലയളവില്‍ 623.78 കോടിയായിരുന്നു. ഇതാണ് ഇപ്പോള്‍ വന്‍തോതില്‍ ഉയര്‍ന്നത്.
മലബാര്‍ സിമന്റ്‌സില്‍ വന്‍ ക്രമക്കേട് നടന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വാങ്ങല്‍ നയത്തില്‍ മാറ്റംവരുത്താതിരുന്നതാണ് വിനയായത്. ഫ്‌ളൈ ആഷ് കൊണ്ടുവരുന്നതിനായി ജയലക്ഷ്മി എന്റര്‍പ്രൈസസില്‍ നിന്നുമാത്രം ഓഫര്‍ ലഭിക്കുകയും അവര്‍ക്ക് ടെന്‍ഡര്‍ നല്‍കുകയും ചെയ്തു. ഇത് ക്രമവിരുദ്ധമായ തീരുമാനമായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. പരമ്പരാഗത ദര്‍ഘാസിലൂടെ ലാഭമുണ്ടായിയെന്ന് സര്‍ക്കാര്‍ കഴിഞ്ഞ നവംബറില്‍ സി.എ.ജിക്ക് മറുപടി നല്‍കിയെങ്കിലും ഒരു ഓഫര്‍ മാത്രം ലഭിച്ചതിനാല്‍ വിലകുറഞ്ഞുവെന്ന് പറയാനാകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കയര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ തരണംചെയ്യുന്നതിനായി കയര്‍ കമ്മിഷന്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ല. മലപ്പുറം കാക്കാഞ്ചേരിയിലെ കിന്‍ഫ്ര പാര്‍ക്കിന്റെ ഉടമസ്ഥതയിലുള്ള 2.25 ഏക്കര്‍ സ്ഥലത്തിന് സ്വകാര്യ കമ്പനിയില്‍ നിന്ന് ഭൂമിയുടെ മേന്മ കണക്കിലെടുത്ത് അധിക പാട്ടത്തുക ഈടാക്കിയില്ലെന്നും സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."