മടവൂര്‍ സി.എം മഖാം: ജാമിഅ അശ്അരിയ്യ സനദ്ദാനം നാളെ
നരിക്കുനി: മടവൂര്‍ സി.എം മഖാം ശരീഫിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ജാമിഅ അശ്അരിയ്യ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സില്‍ നിന്ന് എട്ടുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ യുവ പണ്ഡിതര്‍ നാളെ നടക്കുന്ന ചടങ്ങില്‍ സനദ് സ്വീകരിച്ച് കര്‍മ രംഗത്തിറങ്ങും.
രാവിലെ ഒന്‍പതിന് പ്രഥമ സെഷനില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. നാസര്‍ ഫൈസി കൂടത്തായ് മുഖ്യപ്രഭാഷണം നടത്തും. 10.30ന് വിദ്യാര്‍ഥി-രക്ഷാകര്‍ത്തൃ സംഗമം മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്യും. ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, ഉമറുല്‍ ഫാറൂഖ് അശ്അരി എന്നിവര്‍ പ്രഭാഷണം നടത്തും. ഐ.എ.എസ്. സെലക്ഷന്‍ നേടിയ ഷാഹിദ് തിരുവള്ളൂരിനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിക്കും.
ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന സെമിനാറില്‍ അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി, കെ.എം. ഷാജി എം.എല്‍.എ, എ. സജീവന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അബൂബക്കര്‍ ഫൈസി മലയമ്മ മോഡറേറ്ററാകും. വൈകിട്ട് നാലിന് അശ്അരി സംഗമവും ഏഴിന് സ്വലാത്ത് മജ്‌ലിസും നടക്കും. തുടര്‍ന്ന് നടക്കുന്ന സനദ്ദാന സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ജാമിഅ അശ്അരിയ്യയില്‍ പഠനം പൂര്‍ത്തിയാക്കിയ യുവ പണ്ഡിതര്‍ക്ക് തങ്ങള്‍ സനദ് നല്‍കും. എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണവും പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, കാരാട്ട് റസാഖ് എം.എല്‍.എ, വി.എം ഉമ്മര്‍, എം.എ റസാഖ് , വി.സി. അബ്ദുല്‍ ഹമീദ്, വാര്‍ഡ് മെമ്പര്‍ വി.സി. റിയാസ്ഖാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സത്താര്‍ പന്തലൂര്‍ സമാപന പ്രഭാഷണം നിര്‍വഹിക്കും.
ഉറൂസിന്റെ ഭാഗമായി ഇന്നലെ നടന്നപ്രഭാഷണ വേദി സയ്യിദ് അത്വാഉല്ല തങ്ങള്‍ മഞ്ചേശ്വരം ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തി. ഇന്ന് രാത്രി നടക്കുന്ന മതപ്രഭാഷണ വേദി സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. അഷ്‌റഫ് റഹ്മാനി കാസര്‍കോട് പ്രഭാഷണം നടത്തും.
വെള്ളിയാഴ്ച രാത്രി ദിക്‌റ് ദുആ സമ്മേളനം, ശനിയാഴ്ച രാവിലെ മുതല്‍ അന്നദാനം എന്നിവയോടു കൂടി 28ാം ഉറൂസ് മുബാറകിന് സമാപ്തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."