യാത്രാ ദുരിതത്തിന്റെ പെരുമഴക്കാലത്തില്‍ മലയോര ഗ്രാമങ്ങള്‍
കാട്ടാക്കട: മലയോര ഗ്രാമങ്ങള്‍ ഇപ്പോള്‍ യാത്രാ ദുരിതത്തിന്റെ പെരുമഴക്കാലത്തിലാണ്. സ്‌കൂള്‍ തുറന്നതോടെ അത് ഇരട്ടിച്ചു. മലയോര ഗ്രാമങ്ങളിലെ യാത്രാ ദുരിതത്തിന് ശമനമാകാന്‍ വേïി നടപ്പിലാക്കിയ കെ.എസ്.ആര്‍.ടി.സി ഡിപ്പോയും ഊര്‍ധശ്വാസം വലിക്കുകയാണ്. കാട്ടാക്കട ഡിപ്പോയില്‍ നിന്ന് ഷെഡ്യൂളുകള്‍ അകാരണമായി കുറയുന്നു.
മലയോര മേഖലയെയും മത്സ്യബന്ധന മേഖലയെയും ബന്ധിപ്പിക്കുന്ന സര്‍വിസുകളും വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനകരമായ സര്‍വിസുകളും ഉള്‍പ്പടെ വൈകുന്നേരങ്ങളില്‍ മെഡിക്കല്‍ കോളജില്‍ നിന്ന് മലയോര മേഖലയിലേക്കുള്ള യാത്രക്കാരുടെ സൗകര്യാര്‍ഥം ഉïായിരുന്ന ബസുകളുമാണ് മാസങ്ങളായി നിരത്തില്‍ ഇറങ്ങാത്തത്. ഇതില്‍ പലതും ഒരു വര്‍ഷത്തോളമായി സര്‍വിസ് നടത്തിയിട്ട്.
ഇവിടെ നിന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ക്കും വകുപ്പിനും ഏറ്റവും കൂടുതല്‍ നേട്ടമുïായിരുന്ന റൂട്ടിലെ സര്‍വിസുകളാണ് ഇങ്ങനെ നിറുത്തി വച്ചിരിക്കുന്നത്. അതെ സമയം സമീപ ഡിപ്പോകളില്‍ നിന്ന് ഇതേ റൂട്ടുകള്‍ മറ്റു സമയങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നുï്.
ഡിപ്പോയിലെ അനാസ്ഥയാണ് ഇതിനു പിന്നില്‍ എന്ന് ആരോപണം ഉയരുന്നുï്. രാവിലെ അഞ്ചരക്ക് തുടങ്ങി രാത്രി എട്ടു നാല്‍പ്പത്തി അഞ്ചു വരെയുള്ള കാട്ടാക്കട കാഞ്ഞിരംകുളം പൂവാര്‍, ആറു പത്തിന് തുടങ്ങി രാത്രി എട്ടര മണിക്ക് അവസാനിക്കുന്ന കാട്ടാക്കട പുനലാല്‍ വെള്ളനാട് നെടുമങ്ങാട്, രാവിലെ ഏഴുമണിക്ക് തുടങ്ങി രാത്രി ഒന്‍പതു ഇരുപത്തി അഞ്ചിന് അവസാനിക്കുന്ന കാട്ടാക്കട മണക്കാല വാഴിച്ചല്‍, രാവിലെ ആറിന് തുടങ്ങി രാത്രി എട്ടരയോടെ അവസാനിക്കുന്ന കാട്ടാക്കട വിഴിഞ്ഞം ചെയിന്‍, രാവിലെ ആറിന് തുടങ്ങി രാത്രി എട്ട് അന്‍പതിനു അവസാനിക്കുന്ന കാട്ടാക്കട കട്ടക്കോട് വിളപ്പില്‍ശാല തിരുവനന്തപുരം, കൂടാതെ രാവിലെ ആറിന് കാട്ടാക്കടയില്‍ നിന്ന് യാത്ര തിരിച്ചു വിവിധ സമയ ക്രമീകരണങ്ങളിലൂടെ നെയ്യാര്‍ ഡാം, കപ്പുകാട് വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലും മെഡിക്കല്‍ കോളജിലും എത്തിയ ശേഷം രാത്രി ഒന്‍പതോടെ തിരികെ കാട്ടക്കടയില്‍ എത്തുമായിരുന്ന ബസ് ഷെഡ്യൂളുകള്‍ ഉള്‍പ്പടെയാണ് അധികൃതര്‍ നിറുത്തി വച്ചിരിക്കുന്നത്.
ഇത് കൂടാതെ അപ്രതീക്ഷിതമായി റദ്ദു ചെയ്യുന്ന വിവിധ ഷെഡ്യൂളുകളും ഉï്. യാത്രക്കാര്‍ അന്വേഷിക്കുമ്പോള്‍ ബസുകളുടെ കുറവ് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം നിറുത്തലാക്കപ്പെട്ട റൂട്ടുകളിലെ പത്തോളം ബസ് കാട്ടാക്കടയില്‍ മറ്റു റൂട്ടുകളില്‍ പകരം ഓടിക്കുന്നുï്. എന്നാല്‍ ഈ സമയവും മറ്റു കുഴപ്പങ്ങള്‍ ഒന്നും ഇല്ലാതെ കാട്ടാക്കട ഗ്യാരെജിലും പുറത്തുമായി പത്തിലധികം ബസുകള്‍ വിശ്രമത്തിലായിരിക്കും.
എണ്‍പത്തി അഞ്ചോളം ഷെഡ്യൂളുകള്‍ ഉïായിരുന്ന കാട്ടാക്കടയില്‍ നിലവില്‍ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് ഉള്‍പ്പടെ എഴുപത്തി മൂന്നു ബസുകളും കൂടാതെ അഞ്ചു ജന്റം ബസുകളും ഉï്. അതില്‍ ഇപ്പോള്‍ ആകെ അറുപത്തി മൂന്നു ബസുകള്‍ മാത്രമാണ് നിരത്തില്‍ ഇറങ്ങുന്നത്. ബസുകള്‍ സമയത്തിന് വരാതായതോടെ യാത്രക്കാര്‍ അധികൃതരെ ബന്ധപ്പെടുമ്പോഴെല്ലാം പല കാരണങ്ങളാണ് നിരത്തുന്നത്. ആവശ്യം ഏറെ ഉïായിട്ടും തികഞ്ഞ അവഗണനയാണ് അധികൃതരുടെ ഭാഗത്ത് നിന്നുïാകുന്നത് എന്ന് യാത്രക്കാര്‍ പറയുന്നു. യാത്രക്കാരെ വലക്കുന്ന അധികൃതരുടെ നിലപാട് മാറ്റി, നിറുത്തി വച്ചിരിക്കുന്ന മുഴുവന്‍ റൂട്ടും സര്‍വിസ് നടത്തണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."