വികസന നേട്ടങ്ങള്‍ നിരത്തി കൂറ്റന്‍ ബോര്‍ഡുകള്‍
കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ ജില്ലയില്‍ പി.കെ ശ്രീമതി എം.പിയുടെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കൂറ്റന്‍ ബോര്‍ഡുകള്‍. ദേശീയപാതയിലടക്കം കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ കെട്ടിടങ്ങളുടെ മുകളിലാണ് 'റൈസിങ് കണ്ണൂര്‍' എന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും പി.കെ ശ്രീമതിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത കൂറ്റന്‍ ഹോര്‍ഡിങ്ങുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഓരോ ബോര്‍ഡിലും ഓരോ മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചുവര്‍ഷം എം.പി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ശ്രീമതി വീണ്ടും സ്ഥാനാര്‍ഥിയാകുമെന്ന് തെളിയിക്കുന്നതാണു ബോര്‍ഡുകള്‍. തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി സി.പി.എം മുന്‍കൈയെടുത്താണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതുവഴി കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."