ഗള്‍ഫ് യുദ്ധകാലത്ത് ഇന്ത്യക്കാരെ കൊണ്ടുവന്നത് സര്‍ക്കാര്‍, പ്രവാസികളുടെ യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കണം- കേന്ദ്രത്തെ വിമര്‍ശിച്ച് മുന്‍ സ്ഥാനപതി
ന്യൂഡല്‍ഹി: പ്രവാസികളുടെ മടക്കത്തിനായി യാത്രാ ചെലവ് ഈടാക്കുന്നതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ സ്ഥാനപതി. ഗള്‍ഫ് യുദ്ധകാലത്ത് പ്രവാസികളെ ഇറാഖില്‍ നിന്നും കുവൈറ്റില്‍ നിന്നും മടക്കി കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കിയ അംബാസഡര്‍ കെ പി. ഫാബിയാനാണ് സര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്.
കാത്തിരിപ്പിനൊടുവില്‍ പ്രവാസികളുടെ മടക്കം തുടങ്ങാനിരിക്കെയാണ് പ്രവാസികളില്‍ നിന്ന് വിമാന ടിക്കറ്റ് ചാര്‍ജ് ഈടാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ഇദ്ദേഹം രംഗത്ത് വന്നത്. ഗള്‍ഫ് യുദ്ധ സമയത്ത് ഇറാഖിലും കുവൈറ്റിലും കുടുങ്ങിയിരുന്ന രണ്ട് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് നേതൃത്വം നല്‍കിയ അന്നത്തെ വിദേശകാര്യ വകുപ്പിലെ ഗള്‍ഫ് ഡിവിഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്ന കെ പി ഫാബിയാനാണ്. ഇദ്ദേഹമാണിപ്പോള്‍ പ്രവാസികളെ തിരികെയെത്തിക്കാനുളള സര്‍ക്കാറിന്റെ 'അണ്‍ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ഫ്‌ലൈറ്റ്' പദ്ധതിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന പ്രവാസികളില്‍ നിന്ന് വിമാന ടിക്കറ്റ് കൂടി ഈടാക്കുന്നത് പ്രയാസം ഇരട്ടിയാക്കുമെന്ന് അദ്ദേഹം പറഞു. ഗള്‍ഫ് യുദ്ധകാലത്ത് വിദേശ കാര്യ മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ധനകാര്യ മന്ത്രാലയവും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായും പ്രവാസികളെ തിരിച്ചെത്തിച്ചതിന് ശേഷം എയര്‍ ഇന്ത്യക്ക് ചെലവായ തുക വിദേശകാര്യ മന്ത്രാലയം നല്‍കുകയാണുണ്ടായതെന്നും അദ്ദഹം ഓര്‍മ്മിപ്പിച്ചു. നിലവില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം എയര്‍ ഇന്ത്യയുടെ ഗള്‍ഫ് നാടുകളില്‍ നിന്നുമുളള നിരക്കുകള്‍ 15000 രൂപക്കും 20000 രൂപക്കുമിടയിലാണ്. എന്നാല്‍ അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുളള വിമാന നിരക്ക് അമ്പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ്. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ച നീളുന്ന പ്രവാസികളുടെ മടക്കവിവരങളടങിയ 'ഫ്‌ലൈറ്റ് പ്ലാന്‍' പുറത്തിറക്കിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."