വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതകളേറെ: കഞ്ചാവ് മാഫിയ കൊന്നതാവാമെന്ന് വീട്ടുകാര്‍
പുതുനഗരം: തത്തമംഗലം കുറ്റിക്കാട് വീട് പരേതനായ ബേബിയുടെ മകന്‍ ജിബിന്‍(18)മരണത്തിന് പിന്നില്‍ കഞ്ചാവ് ലോബിയാണെന്ന്് വീട്ടുകാര്‍ ആരോപിച്ചു. പുതുനഗരം വിരിഞ്ഞിപ്പാടത്തിനു സമീപത്തുള്ള റെയില്‍വേ ട്രാക്കിനു സമീപമാണ് മരിച്ചു കിടന്നത്. ട്രെയിന്‍ തട്ടിയാണെന്ന് പൊലിസ് പറയുന്നുണ്ടെങ്കിലും,ഒപ്പം പരുക്കേറ്റ സുമേഷ് 20 മീറ്റര്‍ മാറിക്കിടന്നതും പൈസകള്‍ ചിതറിയ നിലയില്‍ കണ്ടെത്തിയതാണ് സംശയം ജനിപ്പിച്ചത്. സിം ഇല്ലാത്ത മൊബൈല്‍ ജിബിന്റെ മൃതദേഹത്തിനരുകില്‍ കണ്ടെത്തിയിരുന്നു.
മരിച്ച ജിബിന്റെയും,ആശുപത്രിയില്‍ ചികിത്സയിലുള്ള സുമേഷിന്റെയും പോക്കറ്റുകളില്‍ നിന്നും കഞ്ചാവ് പൊതികള്‍ പൊലിസ് കണ്ടെടുത്തതും മരണത്തിനു പിന്നില്‍ കഞ്ചാവ്‌ലോബിയുടെ ഇടപെടല്‍ ഉണ്ടായതായി സംശയിക്കാന്‍ കാരണം.വിദ്യാര്‍ഥികളായ ഇവരെ കഞ്ചാവ്‌ലോബി കാരിയര്‍മാരായി ഉപയോഗിച്ചിരിക്കാമെന്നും സംശയമുയര്‍ന്നിട്ടുണ്ട്. രണ്ടു മാസം മുന്‍പ് അത്തിമണിയില്‍ വെച്ച് കഞ്ചാവ് വില്‍പന നടത്തിയ ചിലരെ നാട്ടുകാര്‍ പിടികൂടി പുതുനഗരംപൊലിസില്‍ ഏല്‍പ്പിച്ചിരുന്നു.
ജിബിനെ ലഹരി മാഫിയ സംഘം കുടുക്കിയതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്്. ഞായറാഴ്ച്ച വൈകുന്നേരം മൂന്നു മണിക്ക് രോഗിയായ അമ്മാവനെ കാണാന്‍ പാലക്കാട് ആശുപത്രിയില്‍ പോകുന്നതായി പറഞ്ഞാണ് ജിബില്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. അച്ഛന്‍ ബേബിയുടെ ബൈക്കുമായാണ് പോയത്. മൃതദേഹത്തിനു തൊട്ടടുത്ത കള്ളുഷാപ്പിനടുത്ത് ബൈക്ക് നിര്‍ത്തിയിട്ടിരുന്നു.
ഞായറാഴ്ച്ച രാത്രി 11 ന് തിരുച്ചെന്തൂര്‍- പാലക്കാട് പാസഞ്ചര്‍ ട്രയിന്‍ തട്ടിയാണ് അപകടമെന്ന് പൊലിസ് പറയുന്നു.എന്നാല്‍ രാത്രി നടന്ന അപകടത്തില്‍ പരുക്കേറ്റ സുമേഷ് തിങ്കളാഴ്ച്ച രാവിലെ ആറരക്ക് നാട്ടുകാര്‍ കണ്ടെത്തുന്നതു വരെ പരുക്കേറ്റ് കിടന്നത് അന്വേഷണ വിധേയമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.കൂടാതെ ട്രെയിന്‍ തട്ടിയത് ലോക്കോ പൈലറ്റുമാര്‍ മറ്റുള്ള റെയില്‍വേസ്റ്റേഷനുകളില്‍ വിവരം നല്‍കീയിട്ടില്ലെന്നും ആരോപണമുണ്ട്. തലയിലും കഴുത്തിലുമുള്ള മാരകമുറിവുകള്‍ക്കു പുറമെ
ജിബിന് ഇടതു തുടയിലും കവിളിലുമാണ് പരിക്കുകള്‍ ഉണ്ടായിരുന്നതെന്ന് പൊലിസ് പറഞ്ഞു. മീനാക്ഷിപുരം ഐ. ടി. ഐ വിദ്യാര്‍ഥിയായ ജിബിന്‍ ഒഴിവു ദിനങ്ങളില്‍ കാറ്ററിങ്ങ് തൊഴിലിന് പോകാറുണ്ട്്. നാട്ടുകാര്‍ക്ക് ഏറെ ഇഷ്ടമുള്ള വിദ്യാര്‍ഥിയാണെന്ന് പ്രദേശവാസിയായ ജ്യോതിഷ്പുത്തന്‍സ് പറയുന്നു. മരണത്തിലെ ദുരൂഹതകള്‍ നീങ്ങണമെങ്കില്‍ പരുക്കേറ്റ് ആശുപത്രിയിലുള്ള സുമേഷില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും എകൈ്‌സസ് കമ്മീഷണര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."