HOME
DETAILS
MAL
മെഡി. വിദ്യാര്‍ഥിനിയുടെ മരണം: സമഗ്രാന്വേഷണം വേണം
backup
April 08 2017 | 22:04 PM
ഉരുവച്ചാല്‍: എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ശിവപുരം എല്‍.പി സ്കൂളില്‍ ചേര്‍ന്ന ആക്ഷന്‍കമ്മിറ്റി യോഗത്തില്‍ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു. പഞ്ചായത്തംഗം റീജ അധ്യക്ഷയായി. കക്കൂര്‍ സഫീര്‍, കെ ഗോപി, കാഞ്ഞിരോളി രാഘവന്, എസ്.എം.കെ മുഹമ്മദലി, എ ജയരാജ്, ടി ലത്തീഫ്, എം.പി നിസാര്‍, സി.പി നൗഫല്‍ സംസാരിച്ചു. കെ ഗോപി ചെയര്‍മാനും കാഞ്ഞിരോളി രാഘവന് കണ്‍വീനറുമായി ആക്ഷന്‍കമ്മിറ്റി രൂപീകരിച്ചു. ശക്തമായ സമര പരിപാടിയുമായി മുന്നോട്ടുപോകാനാണു കമ്മിറ്റിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."