HOME
DETAILS

നിലമ്പൂര്‍ കരുളായിയിലെ യുവാവ് മരിച്ചത് ജിന്ന് ചികിത്സാ കേന്ദ്രത്തിലെ പീഡനം മൂലമെന്ന് പരാതി

  
backup
March 03, 2019 | 9:17 PM

nilambur-news-04-03-2019

 

നിലമ്പൂര്‍: കരുളായിയില്‍ കഴിഞ്ഞ ദിവസം യുവാവ് മരിച്ചത് മുജാഹിദ് മൂന്നാം ഗ്രൂപ്പായ ജിന്ന് വിഭാഗത്തിന്റെ ചികിത്സാ കേന്ദ്രത്തിലെ കൊടിയ പീഡനം മൂലം. മരിക്കുന്നതിന് മുന്‍പ് യുവാവ് സുഹൃത്തിന് അയച്ച ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടുദിവസം മുന്‍പാണ് കരുളായി സ്വദേശിയായ ഫിറോസ് (38) മരണമടഞ്ഞത്.


കരള്‍ രോഗത്തെ തുടര്‍ന്നാണ് മരണം. സഊദി അറേബ്യയില്‍ 18വര്‍ഷമായി ജോലിചെയ്തുവരുന്ന ഫിറോസിന് ലിവര്‍ സീറോസിസ് (കരള്‍ രോഗം) പിടിപെടുകയും നാട്ടിലെത്തി അലോപതി ചികിത്സ തുടരുകയുമായിരുന്നു. രോഗത്തിന് ശമനമില്ലാത്തതിനെ തുടര്‍ന്ന് അലോപതിയില്‍നിന്ന് ആയുര്‍വേദത്തിലേക്ക് മാറി.


ആയുര്‍വേദം കൊണ്ട് സുഖപ്പെട്ടു വരികയായിരുന്നു. ഇതിനിടെയാണ് ചിലര്‍ ബന്ധുക്കളെ സ്വാധീനിച്ച് മഞ്ചേരി ചെരണിയിലെ ജിന്ന് ചികിത്സാ കേന്ദ്രത്തിലേക്ക് എത്തിച്ചത്. കരള്‍ രോഗമില്ലെന്നും വയറ്റില്‍ ഗണപതിയാണെന്നും അതിനെ ഇല്ലാതാക്കാന്‍ കേന്ദ്രത്തില്‍ നിര്‍ത്തി ചികിത്സിപ്പിക്കണമെന്നും കുടുംബത്തെ വിശ്വസിപ്പിച്ചു. ഒരു ദിവസത്തിന് 10,000 രൂപയാണ് പണം വാങ്ങിയിരുന്നത്.


26 ദിവസം അവിടെ നിര്‍ത്തി ഭക്ഷണം നല്‍കാതെയും ശാരീരികമായും പീഡിപ്പിച്ചുവെന്ന് ഫിറോസിന്റെ ഓഡിയോ സന്ദേശത്തിലുണ്ട്. ചുമയും കഫക്കെട്ടും മൂര്‍ച്ഛിച്ചതോടെ ഇയാള്‍ മരുന്ന് ആവശ്യപ്പെട്ടു കരഞ്ഞുവെങ്കിലും നല്‍കിയില്ല. രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ സിദ്ധനും മറ്റു രണ്ടുപേരും ചേര്‍ന്ന് ബലം പിടിച്ചു വീണ്ടും മുറിയില്‍ കൊണ്ടിട്ടു. രോഗം മൂര്‍ച്ഛിച്ച് മരണാസന്നനായതോടെ വീട്ടിലേക്ക് തിരിച്ചയച്ചു. ആരോഗ്യവാനായിരുന്ന അവസ്ഥയിലാണ് ചികിത്സാ കേന്ദ്രത്തില്‍ കൊണ്ടാക്കിയിരുന്നത്.


എന്നാല്‍ നടക്കാനോ ഇരിക്കാനോ പറ്റാതെ ക്ഷീണിച്ച അവസ്ഥയിലാണ് വീട്ടിലെത്തിച്ചത്. തന്റെ ജിദ്ദയിലെ സുഹൃത്തായ ഷാജിക്കാണ് മരിക്കുന്നതിന് രണ്ടുദിവസം മുന്‍പ് ഫിറോസ് ഓഡിയോ അയച്ചുകൊടുത്തത്.


ആരും ഇനി ചതിയില്‍പ്പെടരുതെന്നും, ചികിത്സകനെതിരേ നടപടിയെടുക്കാന്‍ ശ്രമിക്കണമെന്നും ഓഡിയോയില്‍ ഫിറോസ് പറയുന്നുണ്ട്. വിഡിയോയും അയച്ചുകൊടുത്തിട്ടുണ്ട്. ശനിയാഴ്ചയാണ് ഫിറോസ് മരണപ്പെട്ടത്. സിദ്ധനെതിരേ പരാതിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  3 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  3 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  3 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  3 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  3 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  3 days ago
No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  3 days ago
No Image

ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  3 days ago