HOME
DETAILS

സ്വദേശികള്‍ക്ക് തൊഴില്‍ മേഖലകളില്‍ പ്രത്യേക സഊദിവല്‍ക്കരണ പദ്ധതിയുമായി തൊഴില്‍ മന്ത്രാലയം

  
backup
March 03 2019 | 21:03 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

റിയാദ്: രാജ്യത്തെ പൗരന്മാര്‍ക്ക് ഏറെ താല്‍പര്യമുള്ള മേഖലകളില്‍ പ്രത്യേകം സഊദിവല്‍ക്കരണം നടപ്പാക്കി കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയുമായി സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം രംഗത്ത്. സ്വദേശി പൗരന്മാര്‍ക്ക് കൂടുതല്‍ താല്‍പര്യമുള്ള, ആകര്‍ഷകമായ മേഖലകളില്‍ സഊദിവല്‍ക്കരണം നടപ്പാക്കുന്നതിന് സ്വകാര്യ കമ്പനികളെ ലക്ഷ്യമാക്കിയാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. തങ്ങള്‍ക്ക് ഏറ്റവും ആകര്‍ഷകമായ തൊഴില്‍ ലഭിക്കാത്തതിനാല്‍ തൊഴില്‍ മേഖലയിലേക്ക് കടന്നു വരാത്ത സഊദികളെ ലക്ഷ്യമാക്കിയാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം.


സഊദികള്‍ക്ക് ആകര്‍ഷകമായ തൊഴില്‍ മേഖലകളില്‍ നിശ്ചിത ശതമാനം സഊദിവല്‍ക്കരണം നിര്‍ണയിച്ച് സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യോഗ്യരായ സഊദി പൗരന്മാര്‍ക്കും പുതുതായി ബിരുദം നേടി പുറത്തിറങ്ങുന്നവര്‍ക്കും സഊദിവല്‍ക്കരണ പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങള്‍ക്കും പുതിയ പദ്ധതി ഉപകാരപ്പെടുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയില്‍ സഊദിവല്‍ക്കരണം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ നീക്കം.


പദ്ധതി നടപ്പാക്കുന്നതിന് സഹകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കും. മാനവശേഷി വികസന നിധി, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്, സാമൂഹിക വികസന ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. മന്ത്രാലയത്തിന്റെ പുതിയ നീക്കം വിദേശികള്‍ക്ക് തിരിച്ചടിയാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ ഐനിലെ അൽ സദ്ദ് പ്രദേശത്തുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  2 months ago
No Image

മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റ്: നടപടിയെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

National
  •  2 months ago
No Image

ഇന്ത്യയെ വീഴ്ത്താൻ ചെന്നൈ താരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; അഞ്ചാം ടെസ്റ്റ് തീപാറും!

Cricket
  •  2 months ago
No Image

ജാ​ഗ്രത: ഉയർന്ന നിരക്കിൽ വേഗത്തിലുള്ള യുഎഇ വിസ സേവനങ്ങൾ; ഇത്തരം പരസ്യങ്ങൾ വ്യാജമാണെന്ന് അതോറിറ്റി

uae
  •  2 months ago
No Image

അവന്റെ പ്രകടനങ്ങളെക്കുറിച്ച് എല്ലാ തലമുറയിലെ ആളുകളും സംസാരിക്കും: ഗംഭീർ

Cricket
  •  2 months ago
No Image

ധർമ്മസ്ഥല കൂട്ട ശവസംസ്കാരം: 15 സ്ഥലങ്ങൾ തിരിച്ചറിഞ്ഞു, സ്ഥലങ്ങളിൽ ആന്റി-നക്സൽ ഫോഴ്സിനെ (എഎൻഎഫ്) വിന്യസിച്ചു

National
  •  2 months ago
No Image

വിവാഹതട്ടിപ്പ്: നാലാം ദിവസം ഭർതൃവീട്ടിൽ നിന്ന് സ്വർണവും പണവുമായി മുങ്ങിയ നവവധു പിടിയിൽ

Kerala
  •  2 months ago
No Image

വയനാട്ടിൽ തോണി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

Kerala
  •  2 months ago
No Image

തൃശ്ശൂരിൽ മരം മുറിച്ച് മാറ്റുന്നതിനിടെ വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

കന്യാസ്ത്രീകളുടെ അറസ്റ്റ്: ബിജെപിയുടെ 'ക്രിസ്മസ്-ഈസ്റ്റർ' സ്നേഹം വ്യാജം; രൂക്ഷവിമർശനവുമായി കോൺ​ഗ്രസ്

National
  •  2 months ago