HOME
DETAILS

ഗള്‍ഫില്‍ നിന്നുള്ള കപ്പലുകളുടെ മടക്കം നീളുന്നു

  
backup
May 07, 2020 | 2:07 AM

%e0%b4%97%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa


കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ കടല്‍മാര്‍ഗം ഒഴിപ്പിച്ചു കൊണ്ടുവരാനുള്ള തീരുമാനം നീളുന്നു. അതേസമയം മാല ദ്വീപില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘവുമായി രണ്ടു നാവികസേന യുദ്ധക്കപ്പലുകള്‍ അടുത്തയാഴ്ചയോടെ എത്തുമെന്നും നാവികസേന അധികൃതര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. ഈ കപ്പലുകള്‍ നാളെ അവിടെ നിന്നും പുറപ്പെടും.
ദുബൈയിലേക്ക് പോയ കപ്പലുകള്‍ക്ക് അവിടെ നങ്കൂരമിടാന്‍ അനുവാദം ലഭിച്ചില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും കൊച്ചി ആസ്ഥാനമായ ദക്ഷിണ നാവികസേന കമാന്‍ഡ് വിശദീകരിച്ചു.
ഉള്‍ക്കടലില്‍ പരിശീലനത്തിലേര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ക്ക് ഗള്‍ഫ്, മാല ദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളെ ഒഴിപ്പിച്ചുകൊണ്ടുവരാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. നിര്‍ദേശം അനുസരിച്ച് കപ്പലുകള്‍ പുറപ്പെട്ടിട്ടുണ്ടെന്നും ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരുകളും ഇന്ത്യന്‍ സര്‍ക്കാരും ചേര്‍ന്നെടുക്കുന്ന തീരുമാനത്തിനനുസരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും നാവികസേനാ അധികൃതര്‍ വ്യക്തമാക്കി.
കടല്‍പ്പാലം എന്നര്‍ഥം വരുന്ന 'സമുദ്ര സേതു' എന്നാണ് പ്രവാസികളെ കടല്‍മാര്‍ഗം ഒഴിപ്പിച്ചു കൊണ്ടുവരാനുള്ള പദ്ധതിക്ക് നാവികസേന പേരിട്ടിരിക്കുന്നത്. സേനയുടെ പശ്ചിമ കമാന്‍ഡിനാണ് ചുമതല. ഇതിന്റെ ആദ്യ ഘട്ടമായാണ് ജലാശ്വ, മഗര്‍ എന്നീ യുദ്ധക്കപ്പലുകള്‍ മാല ദ്വീപിലേക്ക് പോയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കനക്കും: വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

കൃഷിമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍; കൊലയാളിയെ ഒപ്പമിരുത്തരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍, പ്രതിഷേധം

Kerala
  •  a month ago
No Image

മീശപിരിച്ച്, സിഗരറ്റ് വലിച്ച് റീല്‍സ്; പരോള്‍ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ റീല്‍ ഷൂട്ട്

Kerala
  •  a month ago
No Image

കൊല്ലത്ത് പത്തുവയസുകാരന് പൊള്ളലേറ്റു; അച്ഛന്‍ പൊള്ളിച്ചതെന്ന് കുട്ടിയുടെ മൊഴി

Kerala
  •  a month ago
No Image

പാലക്കാട് നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കവർന്ന കേസ്: മുൻ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ

Kerala
  •  a month ago
No Image

ഡൽഹിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരിച്ചു; തീ അണച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

National
  •  a month ago
No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഒരുമാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

Kerala
  •  a month ago
No Image

ഗള്‍ഫില്‍ യുദ്ധപ്രതീതി: കുവൈത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു; നിരവധി പേര്‍ക്ക് പരുക്ക്; വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചു  | Escalating Gulf Conflict

Kuwait
  •  a month ago
No Image

ഇനി സഹയാത്രികനല്ല, പാര്‍ട്ടി അംഗം;  സി.പി.എം അംഗത്വം സ്വീകരിച്ചതായി കെ.ടി ജലീല്‍

Kerala
  •  a month ago
No Image

നന്ദി അറിയിക്കാൻ കോഴിക്കോട് സമസ്ത കാര്യാലയത്തിലെത്തി അബ്ദുൽ റഹീം; നേതാക്കളെ സന്ദർശിച്ചു

Kerala
  •  a month ago