1,610 കോടിയുടെ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കര്‍ണാടക
ബംഗളൂരു: കൊവിഡ് പടരുന്നതിനിടെ സംസ്ഥാനത്ത് 1,610 കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ഷകര്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, കൈത്തറി നെയ്ത്തുകാര്‍, പുഷ്പ ഉല്പാദകര്, അലക്കുകാര്‍, ബാര്‍ബര്‍മാര്‍, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് പാക്കേജ് പ്രഖ്യാപിച്ചതെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.
പുഷ്പ ഉല്പാദകര്ക്ക് വിളനാശം പരമാവധി ഒരു ഹെക്ടറായി പരിമിതപ്പെടുത്തി ഹെക്ടറിന് 25,000 രൂപ ആശ്വാസധനം നല്‍കും. അലക്കുകാര്‍ക്കും ബാര്‍ബര്‍മാര്‍ക്കും ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്കും 5,000 രൂപ വീതവും ലഭിക്കും.
കെട്ടിട തൊഴിലാളികള്‍ക്ക് ആദ്യം ലഭിച്ച 2,000ത്തിന് പുറമെ 3,000 രൂപ കൂടി ലഭിക്കും. കൈത്തറി- നെയ്ത്ത് തൊഴിലാളികള്‍ക്ക് 2,000 രൂപ വീതം അവരുടെ അക്കൗണ്ടുകളിലേക്ക് വരും. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ രണ്ടു മാസത്തെ വൈദ്യുതി ബില്‍ ഒഴിവാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 671 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 29 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരുമാനം നിലച്ച സര്‍ക്കാരിന് മദ്യഷാപ്പുകള്‍ തുറന്നത് അനുഗ്രഹമായി.
സംസ്ഥാനത്ത് മദ്യവില്പന പുനരാരംഭിച്ച രണ്ടാമത്തെ ദിവസം 197 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. ആദ്യദിവസമായ തിങ്കളാഴ്ച 45 കോടി ലഭിച്ചിരുന്നു.
അതേസമയം അതിഥി തൊഴിലാളികള്‍ക്കുള്ള 10 ട്രെയിനുകള്‍ സര്‍ക്കാര്‍ വേണ്ടെന്നുവച്ചത് വന്‍ വിമര്‍ശനമാണ് ഉണ്ടാക്കിയത്. സര്‍ക്കാരും തൊഴിലുടമകളും അവര്‍ക്ക് ആശ്വാസം നല്‍കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."