HOME
DETAILS

നിലമ്പൂര്‍ മേഖലയിലെ കഞ്ചാവ് ഉപയോഗം; രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പൊലിസ്, എക്‌സൈസ് മുന്നറിയിപ്പ്

  
backup
June 20, 2018 | 7:08 AM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a

 

നിലമ്പൂര്‍: വിദ്യാര്‍ഥികളില്‍ കഞ്ചാവ് വില്‍ക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് പൊലിസും, എക്‌സൈസും. നിലമ്പൂരില്‍ പൊലിസ് കഴിഞ്ഞ ദിവസം പിടികൂടിയ കാസര്‍കോട് സ്വദേശികളില്‍നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലിസിന് ലഭിച്ചത്.
മേഖലയില്‍ നിരവധി വിദ്യാര്‍ഥികളാണ് കഞ്ചാവ് മാഫിയയുമായി നിരന്തരം ബന്ധപ്പെടുന്നത്. നാലു വര്‍ഷം കൊണ്ട് നിലമ്പൂരില്‍ പതിനഞ്ചോളം വിദ്യാര്‍ഥികള്‍ കഞ്ചാവുമായി പൊലിസിന്റെയും എക്‌സൈസിന്റെയും പിടിയിലായിട്ടുണ്ട്.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് വകുപ്പ് ബോധവല്‍ക്കരണവും മറ്റും നടത്തുന്നുണ്ടെങ്കിലും ഈ വിഷയത്തില്‍ രക്ഷിതാക്കളുടെ കരുതല്‍ കൂടി ഉണ്ടെങ്കില്‍ മാത്രമേ സ്‌കൂളുകളില്‍ നിന്നും ലഹരി മാഫിയയെ പുറത്താക്കാന്‍ കഴിയൂ. കുട്ടികളെ ഇടനിലക്കാരാക്കി കഞ്ചാവ് മാഫിയ വന്‍ ബിസിനസാണ് നടത്തുന്നത്. ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് പിടിയിലായത്. ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ബോധവല്‍ക്കരണം നല്‍കി മടക്കിയയക്കുകയായിരുന്നു. സ്‌കൂള്‍ പരിസരങ്ങളില്‍ അപരിചിതരായി എത്തുന്നവരെ നിരീക്ഷിക്കേണ്ടത് അധ്യാപകരുടെയും കുട്ടികളുടെയും ചുമതലയായി മാറണം.
ഇത്തരം ആളുകളെ കണ്ടാല്‍ വിദ്യാര്‍ഥികള്‍ അധ്യാപകരെയും രക്ഷിതാക്കളെയും വിവരമറിയിക്കണം. നിലമ്പൂര്‍ മേഖലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, കോളജുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കുട്ടികളെ ഉപയോഗിച്ച് മാഫിയകള്‍ ലഹരി വില്‍പന നടത്തുന്നത്.
കുട്ടികളില്‍ ഉണ്ടാകുന്ന സ്വഭാവവ്യതിയാനം രക്ഷിതാക്കള്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കേണ്ടത് അനിവാര്യമാണ്. തുടക്കത്തില്‍ തന്നെ ലഹരി ഉപയോഗത്തിന് തടയിടാനായില്ലെങ്കില്‍ കുട്ടികളുടെ ഭാവി തന്നെ കൈവിട്ടുപോകും.
പൊതുപരിപാടികളില്‍ ക്ഷണിച്ചാല്‍ ലഹരി ഉപയോഗത്തിന്റെ വിപത്തുകള്‍ ബോധ്യപ്പെടുത്തുന്നതിന് എക്‌സൈസ് വകുപ്പും പൊലിസും രംഗത്തിറങ്ങുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് പത്മരാജന് ജീവപര്യന്തം

Kerala
  •  2 days ago
No Image

കോണ്‍ഗ്രസിന് തിരിച്ചടി; പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല, പട്ടികയില്‍ നിന്ന് നീക്കി

Kerala
  •  2 days ago
No Image

എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Suprabhaatham impact

Kerala
  •  2 days ago
No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  2 days ago
No Image

റെക്കോഡ് നേട്ടവുമായി ഇത്തിഹാദ് എയർവേസ്; 9 മാസ ലാഭം 1.7 ബില്യൺ ദിർഹം; 26% വർധന; 16.1 ദശലക്ഷം യാത്രക്കാർ

uae
  •  2 days ago
No Image

അമ്മയ്‌ക്കൊപ്പം കിടന്നത് ഇഷ്ടപ്പെട്ടില്ല; 12 വയസുകാരന് ക്രൂരമര്‍ദ്ദനം, തല ഭിത്തിയിലിടിപ്പിച്ചു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

Kerala
  •  2 days ago
No Image

കൊൽക്കത്തയിൽ ബുംറ ഷോയിൽ തകർന്നത് ദക്ഷിണാഫ്രിക്ക; പിറന്നത് നാല് ചരിത്ര റെക്കോർഡുകൾ

Cricket
  •  2 days ago
No Image

സഹപ്രവർത്തകയായ പൊലിസുകാരിക്ക് നേരെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ പൊലിസുകാരനെതിരെ കേസ്

crime
  •  2 days ago
No Image

വോട്ടു ചോരിയില്‍ രാജ്യത്തെ ആദ്യ അറസ്റ്റ്; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

National
  •  2 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ലോ അക്കാദമി വിദ്യാർത്ഥി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  2 days ago