ഭര്‍ത്താവിന്റെ അപകട മരണം പതറാതെ വായിച്ച് അവതാരിക
റായ്പൂര്‍: വാര്‍ത്ത വായിക്കുകയെന്നതാണ് ഐ.ബി.സി-24 എന്ന ടി.വി ചാനലിലെ സുപ്രീത് കൗര്‍ എന്ന യുവതിയുടെ ജോലി.
ഏത് വാര്‍ത്തയായാലും തന്റെ മുന്നില്‍ വരുന്നവയെ അര്‍ഹിക്കുന്ന ഗൗരവത്തോടെയും എന്നാല്‍ ക്ഷോഭമില്ലാതെയും അവതരിപ്പിക്കുകയെന്നതാണ് വാര്‍ത്ത വായിക്കുന്ന ആളുടെ ദൗത്യമെന്ന് അവര്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്.
അതുതന്നെയാണ് സ്വന്തം ഭര്‍ത്താവ് റോഡപകടത്തില്‍ മരിച്ച വാര്‍ത്തയായിട്ടുപോലും അവര്‍ മനസിനെ അടക്കിനിര്‍ത്തി ടി.വിയിലുടെ വെളിപ്പെടുത്തിയത്. റോഡ് അപകടത്തില്‍ മരിച്ച ഭര്‍ത്താവിനെക്കുറിച്ച് അവര്‍ വാര്‍ത്തയിലൂടെ വെളിപ്പെടുത്തിയപ്പോള്‍ സഹപ്രവര്‍ത്തകര്‍പോലും അവരുടെ തൊഴിലിനോടുള്ള ആത്മാര്‍ഥതയുടെ വിലയറിഞ്ഞു.
ഇന്നലെ രാവിലെയുള്ള ടി.വി വാര്‍ത്താ ബുള്ളറ്റിനിലാണ് അവര്‍ക്ക് ഭര്‍ത്താവിന്റെ മരണവിവരവും വെളിപ്പെടുത്തേണ്ടി വന്നത്.
അപകടത്തെക്കുറിച്ച് ലേഖകനില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ പ്രേക്ഷകരെ കേള്‍പ്പിച്ചത് മനസില്‍ ധൈര്യം നിലനിര്‍ത്തിക്കൊണ്ടായിരുന്നു.
ഛത്തിസ്ഗഢിലെ മഹാസമുദ് ജില്ലയില്‍ പിത്താരയില്‍ കാര്‍ അപകടത്തില്‍പ്പെട്ടാണ് ഭര്‍ത്താവ് ഹര്‍സാദ് കവാഡെ മരിച്ചത്.
ഒട്ടും വേവലാതിയില്ലാതെ തന്നെ ഏല്‍പ്പിച്ച ദൗത്യം കൃത്യതയോടെ നിറവേറ്റിയ സഹപ്രവര്‍ത്തകയെ ഓര്‍ത്ത് തങ്ങള്‍ അഭിമാനിക്കുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."