കൊയിലാണ്ടിയില്‍ ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു
കൊയിലാണ്ടി: സംസ്ഥാന ബജറ്റില്‍ കൊയിലാണ്ടിക്ക് ഫയര്‍ സ്റ്റേഷന്‍ അനുവദിച്ചു. മണ്ഡലത്തില്‍ കോടികളുടെ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഫയര്‍ സ്റ്റേഷന്‍ അനുവദിച്ച് കിട്ടാന്‍ നിരന്തരം ആവശ്യമുയര്‍ന്നിരുന്നു.
കൊയിലാണ്ടിക്കാരുടെ ചിരകാല അഭിലാഷമാണ് ഈ പ്രഖ്യാപനത്തോടെ യാഥാര്‍ഥ്യമാകുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഫയര്‍ സ്റ്റേഷനെച്ചൊല്ലി എല്‍.ഡി.എഫ്- യു.ഡി.എഫ് കക്ഷികള്‍ തമ്മില്‍ വാഗ്വാദവും നടന്നിരുന്നു.
കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 12ഓളം തീപിടിത്തങ്ങളാണ് കൊയിലാണ്ടിയില്‍ നടന്നത്. കോഴിക്കോട്, വടകര, പേരാമ്പ്ര എന്നിവിടങ്ങളില്‍നിന്നും ഫയര്‍ എന്‍ജിനുകളെത്തിയാണ് തീയണച്ചത്. എന്നാല്‍ ദൂരപരിധി വ്യാപാരികള്‍ക്ക് വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരുന്നത്. ബജറ്റില്‍ പ്രഖ്യാപനം വന്നതോടെ പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടക്കുമെന്നാണ് പ്രതീക്ഷ.
പദ്ധതി നടപ്പാക്കുന്നതിനു മുന്‍പ് താല്‍ക്കാലിക സംവിധാനമൊരുക്കാന്‍ കൊയിലാണ്ടി നഗരസഭയും എം.എല്‍.എയും മുന്‍ കൈയെടുത്ത് സ്റ്റേഡിയത്തിനു പിറകുവശം അഞ്ചു മുറികള്‍ ഇതിനായി ഒരുക്കുന്നുണ്ട്. 40ഓളം ജീവനക്കാരെ നിയോഗിക്കാന്‍ ആവശ്യമായ മാസ്റ്റര്‍പ്ലാന്‍ തയാറാക്കി നഗരസഭ സര്‍ക്കാരിനു സമര്‍പ്പിച്ചതായി അറിയുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഫയര്‍ റസ്‌ക്യൂ ഉദ്യോഗസ്ഥര്‍ പ്രസ്തുത കെട്ടിടവും സ്ഥലവും സന്ദര്‍ശിച്ചു. തുടര്‍ നടപടികള്‍ ഉടനെ ആരംഭിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ. സത്യനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."