1.25 ലക്ഷത്തില്‍ അധികം മുറികള്‍ ഒരുക്കി: പ്രവാസികള്‍ക്കായി കേരളം സജ്ജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി:കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി കേരളം സജ്ജമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 1,25,000ത്തില്‍ അധികം മുറികള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.കൂടാതെ കൊവിഡ് പശ്ചാത്തലത്തില്‍ പ്രവാസികള്‍ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്കായി എല്ലാ ജില്ലകള്‍ക്കും 13.45 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. പ്രവാസികള്‍ക്ക് പണം നല്കി ഉപയോഗിക്കാനായി ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി 9000 മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്.
4.52 ലക്ഷം പ്രവാസികളാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്. നാട്ടിലേക്ക് മടങ്ങിവരാനാഗ്രഹിക്കുന്നവരില് 9572 ഗര്‍ഭിണികളും ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.വിദേശത്തു നിന്നുള്ള ആദ്യസംഘമാണ് ഇന്ന് കേരളത്തിലെത്തുന്നത്. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്നുളള പ്രവാസികളാണ് ഇന്ന് രാത്രി നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്നത്.ഡി.ഐ.ജി കാളിരാജ് മഹേഷ്കുമാറും രണ്ട് എസ്.പിമാരുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്നത്.
പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സുരക്ഷാനടപടികളും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പൊലിസ്
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."