ചര്‍ച്ച് ആക്ടില്‍ കെണികള്‍ ഒളിഞ്ഞിരിക്കുന്നു: ജസ്റ്റിസ് എബ്രഹാം മാത്യു
കൊച്ചി: സംസ്ഥാന നിയമ പരിഷ്‌കരണ കമ്മിഷന്‍ തയാറാക്കിയ ചര്‍ച്ച് ആക്ടില്‍ കെണികള്‍ ഒളിഞ്ഞിരിക്കുന്നതായി ജസ്റ്റിസ് എബ്രഹാം മാത്യു.
ചര്‍ച്ച് ബില്ലിനെതിരേ എറണാകുളം അങ്കമാലി അതിരൂപത എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ നിയമങ്ങളില്ലെന്ന കമ്മിഷന്റെ വാദം ആശ്ചര്യജനകമാണ്.
സഭക്ക് ഭരണഘടന നല്‍കിയ അവകാശങ്ങളാണ് ഔദാര്യംപോലെ നിയമ പരിഷ്‌കരണ കമ്മിഷന്‍ പറയുന്നത്. മുഖ്യമന്ത്രി ബില്ലിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ബില്ലിനെ തുടക്കംമുതല്‍ എതിര്‍ത്തില്ലെങ്കില്‍ പിന്നീട് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകും. ചര്‍ച്ച് ബില്ലില്‍ പല പോരായ്മകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സഭകള്‍ക്കെതിരേയുള്ള ഗൂഢാലോചനയും സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുമാണു ചര്‍ച്ച് ബില്ലിലൂടെ വ്യക്തമാകുന്നതെന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. അഡ്വ. ലിറ്റോ പാലത്തിങ്കല്‍, ഡോ. പോള്‍ തേലക്കാട്ട്, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ഫ്രാന്‍സിസ് മൂലന്‍, കെ.സി.വൈ.എം അതിരൂപത സെക്രട്ടറി ജിസ്‌മോന്‍ ജോണ്‍, പ്രൊഫ. റാന്‍സമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."