ഭിന്നശേഷി പുനരധിവാസമേഖലയിലെ മികവ്: സി.ഡി.എം.ആര്.പിക്ക് യുനെസ്കോ ചെയര്‍ അംഗീകാരം
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കാലിക്കറ്റ് സര്‍വകലാശാല മനഃശാസ്ത്ര വിഭാഗം നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിന് (സി.ഡി.എം.ആര്.പി) ഐക്യരാഷ്ട്രസഭ ശാസ്ത്ര വിദ്യാഭ്യാസ സാംസ്കാരിക സംഘടനയുടെ യുനെസ്കോ ചെയര്‍ പദവി ലഭിച്ചതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പുനരധിവാസ മേഖലയില്‍ യുനെസ്കോ ചെയര്‍ പദവി ലഭിക്കുന്ന ലോകത്തെ ആദ്യ പദ്ധതിയാണ് സി.ഡി.എം.ആര്.പി. കൊവിഡ്- 19ന്റെ കാലത്ത് ഭിന്നശേഷിക്കാര്‍ക്കായി ടെലി റിഹാബിലിറ്റേഷന്‍ പദ്ധതി ഉള്‍പ്പെടെ മാതൃകാപരമായ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയിലൂടെ നടക്കുന്നുണ്ട്.
സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പരിപാലനം, പുനരധിവാസ മേഖലയിലെ നൂതന ചികിത്സാ പരിശീലന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏകോപിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള മികവിന്റെ കേന്ദ്രമായി ഈ യുനസ്കോ ചെയര്‍ പ്രവര്‍ത്തിക്കും. ഭിന്നശേഷിക്കാരുടെ പരിപാലന- പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, വിദഗ്ധര്‍ എന്നിവരുടെ പരസ്പര സഹകരണം ഈ കേന്ദ്രത്തിലൂടെ ഉറപ്പുവരുത്താന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."