ജില്ലയിലെ എ.ടി.എമ്മുകളില്‍ പണമില്ല
പാലക്കാട്: ജില്ലയില്‍ എ.ടി.എമ്മുകളില്‍ പണമില്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ മിക്ക എ.ടി.എമ്മുകളും കാലിയായിരുന്നു. ആലത്തൂരില്‍ എല്ലാം എ.ടി.എമ്മുകളും കാലിയായി കിടക്കുകയാണ്. ഇത് മൂലം ആശുപത്രി ചികിത്സ തേടിയെത്തിയവരടക്കം പണമില്ലാതെ വലയുന്നത് കാണാമായിരുന്നു. നോട്ടു നിരോധനത്തെ തുടര്‍ന്ന് പൊതുവെ ബേങ്കുകള്‍ക്ക് മാസങ്ങളായി ആര്‍.ബി.ഐയില്‍നിന്ന് പണം ലഭിക്കുന്നത് കുറവാണ്. മാസത്തിന്റെ തുടക്കത്തില്‍ പണം പിന്‍വലിക്കല്‍ കൂടുന്നതിനാലാണ് എ.ടി.എമ്മുകളില്‍ പണമില്ലാത്ത പ്രശ്‌നം രൂക്ഷമാകുന്നതെന്നും എസ്.ബി.ഐ അധികൃതര്‍ അറിയിച്ചു.
എസ്.ബി.ടി, എസ്.ബി.ഐ ലയനത്തിനു ശേഷം ജില്ലയില്‍ നൂറ്റിമുപ്പതോളം എസ്.ബി.ഐ എ.ടി.എമ്മുകളാണുള്ളത്. ഒരു ദിവസം ഇതിലേക്കായി 15 കോടിയോളം രൂപ ആവശ്യമുണ്ട്. എന്നാല്‍ അഞ്ചു കോടിയോളം മാത്രമാണ് ലഭിക്കുന്നത്. പണം പിന്‍വലിക്കല്‍ കൂടുന്നതോടെ ഇത് മണിക്കൂറുകള്‍ക്കകംതന്നെ കാലിയാവുകയും ചെയ്യുന്നു. മുമ്പ് 89 എസ്.ബി.ഐ എ.ടി.എമ്മുകളാണുണ്ടായിരുന്നത്. ആ സമയത്ത് ഒരു ദിവസത്തേക്ക് എട്ടു കോടി രൂപയോളം ആവശ്യമായിരുന്നെങ്കിലും അഞ്ചു ലക്ഷം മുതല്‍ പത്തു ലക്ഷം വരെ മാത്രമാണ് ലഭിച്ചിരുന്നത്. കൂടുതല്‍ പണം ലഭ്യമായി തു ടങ്ങിയാല്‍ മാത്രമേ എ.ടി.എമ്മുകളില്‍ പണമില്ലാത്ത പ്രശ്‌നത്തിന് പരിഹാരമാവുകയുള്ളൂ. വിഷു-ഈസ്റ്റര്‍ ദിനങ്ങള്‍ക്ക് ഇനി ഏതാനും ദിവസമാത്രയിരിക്കെ എ.ടി.എമ്മുകളിലെ പണം ലഭ്യതക്കുറവ് കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."