മുന്‍ കേന്ദ്രമന്ത്രി ധനഞ്ജയ കുമാര്‍ നിര്യാതനായി
മംഗളൂരു: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി. ധനഞ്ജയ കുമാര്‍ അന്തരിച്ചു. 67 വയസായിരുന്നു. അസുഖമൂലം ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.
ദക്ഷിണ കന്നഡയില്‍ ജനിച്ച അദ്ദേഹം ശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടിയ ശേഷം എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയില്‍ (1996) വ്യോമയാനമന്ത്രിയായിരുന്ന ധനഞ്ജയകുമാര്‍, 1999- 2000 കാലത്ത് ധനകാര്യ സഹമന്ത്രിയും 2000-02 കാലത്ത് ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയുമായി. ബി.ജെ.പിയിലെ യുവനേതാക്കളില്‍ പ്രമുഖനായിരുന്ന അദ്ദേഹം മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ബി.ജെ.പി വിട്ട് കര്‍ണാടകാ ജനതാ പാര്‍ട്ടി രൂപീകരിച്ചതോടെ അതിന്റെ നേതാവായി. പിന്നീട് 2005ല്‍ ബി.ജെ.പിയില്‍ തിരിച്ചെത്തി. 2017ല്‍ വീണ്ടും ബി.ജെ.പി വിട്ട് കോണ്‍ഗ്രസ് അംഗത്വമെടുത്തു. 1983ല്‍ മംഗളൂരുവില്‍ നിന്ന് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1991ല്‍ മംഗളൂരു ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റിലുമെത്തി.
വനിതാ കുമാര്‍ ആണ് ഭാര്യ. പരിണിത് കുമാറും പവിത്രയും മക്കളാണ്. മൃതദേഹം ഇന്ന് വേണൂരിലെ അദ്ദേഹത്തിന്റെ വസതിക്കു സമീപം സംസ്‌കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."