HOME
DETAILS

പറക്കുളം ആദിവാസി കോളനിക്കാര്‍ക്ക് പതിറ്റാണ്ടുകളായി ദുരിത ജീവിതം

  
backup
April 09 2017 | 18:04 PM

%e0%b4%aa%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d


മലമ്പുഴ: മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പാറക്കുളം കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു ഭൂമി പോലുമില്ലാതെ ആദിവാസികള്‍ക്ക് നരകതുല്യ ജീവിതം. മലമ്പുഴ വൃഷ്ടിപ്രദേശത്ത് താമസിക്കുന്ന മുഡുഗര്‍ വിഭാഗത്തില്‍പെട്ട ആദിവാസികളാണ്. പട്ടിണിയും തൊഴിലില്ലായ്മയും ഇവരെ അലട്ടുന്നു. മൃതദേഹം മറവു ചെയ്യാന്‍ പോലും ഭൂമിയില്ലാത്തതിനാല്‍ വീടിനു മുന്നില്‍ തന്നെയാണ് പലരും ശവം മറവു ചെയ്യുന്നത്.
മഴ പെയ്താല്‍ ഇവിടെ മറവു ചെയ്ത ശവശരീരങ്ങള്‍ ഉള്‍പ്പെടെയുള്ളവ അണക്കെട്ടിലേക്കാണ് ഒഴുകിയെത്തുക. മലയില്‍നിന്ന് മറ്റും ഒഴുകി വരുന്ന വെള്ളം കോളനിക്കകത്തുകൂടെയുള്ള ചാലിലൂടെയാണ് അണക്കെട്ടിലെത്തുന്നത്.
പന്ത്രണ്ടോളം മൃതദേഹങ്ങളാണ് ഡാമിന്റെ പരിസരത്തായി മറവു ചെയ്തിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. പാലക്കാട് മുനിസിപ്പാലിറ്റയിലേക്കും ഏഴു പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ളം വിതരണം ചെയ്യുന്നത് മലമ്പുഴ ഡാമില്‍ നിന്നാണ്. പാറക്കുളം കോളിനിയില്‍ 17 കുടുംബങ്ങളുണ്ടായിരുന്നതാണ്. ഇതില്‍ കുറച്ചുപേര്‍ക്ക് തൊട്ടപ്പുറത്ത് മൂന്ന് സെന്റ് ഭൂമി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഈ ഭൂമികള്‍ തമ്മില്‍ വേര്‍തിരിച്ച് ഒരു വേലി പോലും കെട്ടാന്‍ കഴിയാത്ത അവസ്ഥയാണ്. സ്വന്തമായി ഭൂമി ലഭിച്ചെങ്കിലും അവിടെയും കുടിലുകെട്ടിയാണ് താമസം. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ആളുകളുണ്ടിവിടെ.
നിലവില്‍ മൂന്നു കുട്ടികളാണ് കോളനിയില്‍നിന്ന് സ്‌കൂളില്‍ പോകുന്നത്. പ്രദേശത്ത് റബ്ബര്‍ കൃഷിയും, തെങ്ങും വ്യാപകമായതോടെ നെല്‍കൃഷി ഇല്ലാതായി. ആദിവാസികളെ ഇത് പട്ടിണിയിലേക്ക് നയിച്ചു.
കാട്ടില്‍നിന്ന് തേനും, ഔഷധവേരുകളും മറ്റും ശേഖരിച്ച് മലമ്പുഴയിലുള്ള സൊസൈറ്റിയില്‍ വിറ്റാണ് ഉപജീവനം. എന്നാല്‍ മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പേരില്‍ ഉള്‍ക്കാടുകളിലേക്ക് പോകുന്നതിന് ഫോറസ്റ്റ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിട്ടുണ്ട്. മൂന്നും നാലും ദിവസം കാടുകളില്‍ ചിലവഴിച്ചിട്ടും വെറുകയ്യോടെ കഴിഞ്ഞ ദിവസം മടങ്ങി വന്നതായി പറയുന്നു. കാട്ടാനശല്യം രൂക്ഷമായതും ഇവര്‍ക്ക് തിരിച്ചടിയായി.
കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ അണക്കെട്ടില്‍ ചെറിയ കുഴികളുണ്ടാക്കിയാണ് വെള്ളം ശേഖരിക്കുന്നത്. മഴക്കാലമായാല്‍ ഇവര്‍ മുഴുപട്ടിണിയിലാണ്. റേഷന്‍കടയില്‍നിന്ന് 30 കിലോ അരി ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ അതും വെട്ടിക്കുറച്ചതായി പറയുന്നു. റേഷന്‍ വാങ്ങാന്‍ കിലോ മീറ്ററുകള്‍ താണ്ടിപോവേണ്ട സ്ഥിതിയാണ്.
വോട്ടുബേങ്കുമാത്രമായ ഇവരെ തിരഞ്ഞെടുപ്പിന് ശേഷം ആരും തിരിഞ്ഞുനോക്കാറില്ല. ഇലക്ഷന്‍ സമയത്ത് ഇവര്‍ക്ക് മദ്യം നല്‍കിയാണ് വോട്ടു പിടുത്തം.
അടുത്തിടെ അണക്കെട്ടു പരിസരത്ത് പരിശോധനക്കെത്തിയ ജില്ലാ കലകടര്‍ പി മേരിക്കുട്ടിയോട് തങ്ങളുടെ ശോചനീയവസ്ഥ പറഞ്ഞെങ്കിലും അവഗണ മാത്രമാണ് ലഭിച്ചതെന്ന് ആദിവാസികള്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago