HOME
DETAILS
MAL
ഛത്തീസ്ഗഢില്‍ ക്വാറന്റൈനില്‍ കഴിയവേ 22 പേര്‍ മുങ്ങി:ആരും രോഗബാധിതരല്ലെന്ന് കലക്ടര്‍
backup
May 08 2020 | 10:05 AM
ഛത്തീസ്ഗഢ്: തെലങ്കാനയില്‍ നിന്നെത്തിയ 22 അതിഥിതൊഴിലാളികള്‍ ഛത്തീസ്ഗഢിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയി.ഛത്തീസ്ഗഢിലെ ബസ്താര്‍ മേഖലയിലെ ദന്തേവാദ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ചയാണ് ഇവര്‍ തിരിച്ചെത്തിയത്. എല്ലാവരെയും ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
47 തൊഴിലാളികളാണ് ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നായി ദന്തേവാദയില്‍ തിരിച്ചെത്തിയത്.സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കാതെ ഇവരെയെല്ലാം ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അതേ സമയം ഇവര്‍ക്ക് കൊവിഡ് ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു എന്ന് കലക്ടര്‍ വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."