മറ്റു ജില്ലകളിലേക്കു പോകുന്നവര്‍ക്ക് ക്വാറന്റൈന് വേണ്ട
തിരുവനന്തപുരം: മറ്റു ജില്ലകളിലേക്ക് പോകുന്നതിന് ക്വാറന്റൈന് സംവിധാനം ബാധകമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത്തരമൊരു ക്വാറന്റൈന് സമ്പ്രദായം സംസ്ഥാനത്ത് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വേണ്ടിയുള്ള പാസ് വിതരണം നിര്‍ത്തിവെച്ചിട്ടില്ല. ക്രമത്തില്‍ വിതരണം ചെയ്യും. ഇക്കാര്യത്തിലെ ക്രമവത്കരണത്തിന് വേണ്ടിയുള്ള നടപടികളാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരാള്‍ റെഡ്സോണില്‍ നിന്നാണ് വരുന്നത് എന്നുള്ളതുകൊണ്ട് മാത്രം തടയില്ല. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവരെ അതിര്‍ത്തി കടത്തിവിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എവിടെയാണോ ഉള്ളത് അവിടെനിന്നു കേരളത്തിലേക്ക് വരുന്നതിന് ഇപ്പോള്‍ ഉള്ളിടത്തുനിന്നും കേരളത്തില്‍ നിന്നും പാസ് എടുക്കണം. അത് പ്രകാരമാണ് പരിശോധനകള്‍ അടക്കം ക്രമീകരിക്കുന്നത്. പിന്നീട് എത്ര മണിക്കാണ് എത്തേണ്ടതെന്നുള്ള സമയക്രമം അറിയിക്കും. ചിലര്‍ എവിടെനിന്നാണോ വരുന്നത് അവിടുത്തെ പാസ് മാത്രമാണ് എടുക്കുന്നത്. എന്നാല്‍ ഇവിടേക്ക് വരുന്ന കാര്യം അറിയിക്കുന്നില്ല. കേരളത്തിലെ കാര്യങ്ങള്‍ ക്രമവത്കരിക്കുന്നതിന് വേണ്ടിയാണ് രജിസ്ട്രേഷനും മറ്റ് നടപടിക്രമങ്ങളും സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."